ടിപി വധം: രജീഷിനെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയനാക്കും

 


ADVERTISEMENT


ടിപി വധം: രജീഷിനെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയനാക്കും
കോഴിക്കോട്: ടിപി വധക്കേസില്‍ ഇന്നലെ മുംബൈയില്‍ നിന്നും അറസ്റ്റിലായ മുഖ്യപ്രതി ടി.കെ രജീഷിനെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയനാക്കും. പരേഡിന്‌ ശേഷം പ്രതിയെ വൈകിട്ട് 4മണിക്ക് വടകര കോടതിയില്‍ ഹാജരാക്കും. രജീഷിനെ പോലീസ് വടകര സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്‌.

 ടിപി കൊലപാതകത്തിലെ മുഖ്യ ആസൂത്രകനും കൊലപാതകത്തില്‍ നേരിട്ട് ബന്ധവുമുള്ളയാളാണ്‌ രജീഷ്. മൂന്നാഴ്ചയോളം മഹാരാഷ്ട്രയില്‍ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ്‌ പ്രതി പോലീസ് വലയിലായത്. മുംബൈയിലെ ജനവാസം കുറഞ്ഞ പ്രദേശത്ത് നിന്നുമാണ്‌ പോലീസ് രജീഷിനെ പിടികൂടിയത്.


Keywords:  T.P Chandrasekhar Murder Case, Kerala, Accuse, Identification parade
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia