കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൈമാറി. മന്ത്രി കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായും വിവാദ വ്യവസായി റഊഫിന്റെ വെളിപ്പെടുത്തലിന് ശേഷവും കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായ മൊഴികളും കേസ് ഡയറിയില്‍ ഉണ്ട്.
റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെ ഡ്രൈവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്. ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു.
കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടുത്താന്‍ വേണ്ട തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസിന്റെ മുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിച്ചത്. രേഖകള്‍ വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരജി നല്‍കിയെങ്കിലും കോടതി അത് അനുവദിച്ചില്ല.
അടിക്കടിയുള്ള മൊഴിമാറ്റലുകള്‍ കൊണ്ട് വര്‍ഷങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇരകളെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കിയതായി കേസ് ഡയറി പറയുന്നു. ഇരകള്‍ക്ക് പണം നല്‍കി മൊഴി മാറ്റിച്ചതായ ആരോപണത്തെ തുടര്‍ന്നാണ് ഐസ്‌ക്രീം അട്ടിമറിക്കേസ് രജിസ്റ്റര്‍ ചെയ്തത്.
മന്ത്രിക്ക് വേണ്ടി ബന്ധു റഊഫ്, സുഹൃത്ത് ചേളാരി ഷെരീഫ് തുടങ്ങിയവരാണ് പെണ്‍കുട്ടികള്‍ക്ക് പണം നല്‍കുന്നതടക്കം കാര്യങ്ങള്‍ക്ക് മുന്നില്‍ നിന്നത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഉന്നത ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചതായി റഊഫ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി റഊഫ് അകന്നതിനെ തുടര്‍ന്നാണ് ഐസ്‌ക്രീം കേസ് അട്ടിമറി നീക്കങ്ങള്‍ പുറത്തായത്. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരെ കുരുക്ക് മുറുകുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടിയും ആരോപണ വിധേയനായതോടെ യു.ഡി.എഫ് വല്ലാത്ത പ്രതിരോധത്തിലാണ്.
Summery: The Calicut judicial magistrate court handed over ice cream conspiracy case diary to VS the court denies the state governments request of do not hand over the case diary .the witness statements against Kunjalikutty is enclosed with the case diary.

Keywords: Ice cream case, Kunhalikutty, Case, K.A.Rauf, V.S Achuthanandan, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.