ഇബ്രാഹീം കുഞ്ഞിന്റേത് അന്തസുള്ള പാര്‍ട്ടിക്കാരന്റെ ശബ്ദം: കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇബ്രാഹീം കുഞ്ഞിന്റേത് അന്തസുള്ള പാര്‍ട്ടിക്കാരന്റെ ശബ്ദം: കുഞ്ഞാലിക്കുട്ടി
കോട്ടയം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന്റേത് അന്തസുള്ള പാര്‍ട്ടിക്കാരന്റെ ശബ്ദമാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അര്‍ത്ഥത്തില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് നടത്തിയ പ്രസ്താവന അന്തസ്സുള്ള പാര്‍ട്ടിക്കാര്‍ പറയുന്നതാണ്.

മുസ്ലിംലീഗ് മന്ത്രിമാര്‍ മിതത്വം പാലിച്ചേ സംസാരിക്കുറുള്ളൂ. മദ്യത്തിനെതിരെ പറയാന്‍ പാടില്ലെന്ന് ഒരു പ്രസ്ഥാനത്തിനും തീരുമാനിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് വിവാദപ്രസ്താവന നടത്തിയത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ പാര്‍ട്ടി സംഘടനകളും കോണ്‍ഗ്രസ് നേതാക്കളും പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിയെ ന്യായീകരിച്ച് പ്രസ്താവന നടത്തിയിരുന്നു.

Keywords: Kerala, PK Kunjalikutty, VK Ibrahim Kunju, Minister, Muslim League, Malayalam News, Kerala Vartha
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia