IAP Dosth | ഡൗണ്‍സിന്‍ഡ്രോം ബാധിതര്‍ക്കായി കണ്ണൂരില്‍ പ്രത്യേക തെറാപി കേന്ദ്രം ആരംഭിക്കണമെന്ന് ഐഎപി ദോസ്ത് വാര്‍ഷിക കണ്‍വെന്‍ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍ക്കായി കണ്ണൂരില്‍ പ്രത്യേക തെറാപി കേന്ദ്രം അനുവദിക്കണമെന്ന് ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്‌സ്- ദോസ്ത് വാര്‍ഷിക കണ്‍വെന്‍ഷന്‍ സര്‍കാറിനോട് അഭ്യര്‍ഥിച്ചു.

ഇത്തരം കുട്ടികളെ പരിചരിക്കുന്നതിനായി അംഗനവാടി ടീചര്‍മാര്‍ പ്രത്യേക പരിശീലനം നല്‍കണം. സര്‍കാര്‍ സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക ട്രെയിനര്‍മാരെ നിയമിക്കണം. നിലവിലുള്ള അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിക്കൊണ്ട് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിപാലിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കണം. സര്‍കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും താഴെ തലത്തില്‍ ഇത്തരം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഡൗണ്‍സിന്‍ഡ്രോം ബാധിതരും കുടുംബങ്ങളും സംഗമിക്കുന്ന പരിപാടി മുന്‍സിപല്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐ എ പി പ്രസിഡന്റ് ഡോ. അജിത് മേനോന്‍ അധ്യക്ഷനായി.

ഡോ. എംകെ നന്ദകുമാര്‍, ഡോ. അജിത് സുഭാഷ്, ദോസ്ത് ജില്ലാ പ്രസിഡന്റ് അജിത് പിടി, നസ്‌റിന്‍ അഖ്ഫ (ദോസ്ത് എറണാകുളം), ഡോ. മൃദുല ശങ്കര്‍ പ്രസംഗിച്ചു. പ്രമുഖ ക്ലിനികല്‍ സൈകോളജിസ്റ്റ് ശ്രുതി കിഷോര്‍ ക്ലാസെടുത്തു.

IAP Dosth | ഡൗണ്‍സിന്‍ഡ്രോം ബാധിതര്‍ക്കായി കണ്ണൂരില്‍ പ്രത്യേക തെറാപി കേന്ദ്രം ആരംഭിക്കണമെന്ന് ഐഎപി ദോസ്ത് വാര്‍ഷിക കണ്‍വെന്‍ഷന്‍

സൗജന്യ മെഡികല്‍ പരിശോധനക്ക് ഡോക്ടര്‍മാരായ കെസി രാജീവന്‍, ഇര്‍ശാദ്, വീണ, ആര്യാദേവി, പത്മനാഭ ഷേണായി, പ്രശാന്ത്, ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാഷനല്‍ ഗെയിംസില്‍ ഷോട് പുട് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നഗാശ് അഗ്ഫ, ചെണ്ടമേളത്തില്‍ സംസ്ഥാന തല പ്രതിഭയായ ശബരീനാഥ് പിടി എന്നിവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Keywords:  IAP Dosth Annual Convention to start special therapy center in Kannur for Down syndrome sufferers, Kannur, News, Inauguration, Children, Treatment, Down syndrome sufferers, Doctors, Class, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia