പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 01.04.2014)തനിക്കെതിരായ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തതിലൂടെ തന്റെ ഭാഗം ശരിയാണെന്ന് തെളിഞ്ഞിരിക്കുയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശരിക്കൊപ്പം നില്‍ക്കുന്ന കോടതിയോട് ബഹുമാനമാണുള്ളതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സാംസ്‌ക്കാരിക മന്ത്രി കെ.സി.ജോസഫും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ്  ഹാരൂണ്‍ അല്‍ റഷീദിനെതിരെ  നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസഫ് വ്യക്തമാക്കി.

പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രികോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും പറഞ്ഞു. കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കണക്കറ്റ് പരിഹസിച്ച പ്രതിപക്ഷ നേതാവ്  വി.എസും സി.പി.എമ്മും ഇനി എന്തു പറയുമെന്നും അദ്ദേഹം ചോദിച്ചു.

കോടതി വിധിയോടെ മുഖ്യമന്ത്രിയുടെ വാദം ശരിയാണെന്ന് തെളിഞ്ഞതായി
വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പരാമര്‍ശങ്ങള്‍ ദു:ഖിപ്പിച്ചെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി

Keywords:  Thiruvananthapuram, High Court of Kerala, Chief Minister, Oommen Chandy, A.K Antony, Thiruvanchoor Radhakrishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia