സന്തോഷ് ഈപ്പന് കമ്മിഷനായി നല്കിയ അഞ്ചാമത്തെ ഐഫോണ്‍ ആരുടെ കയ്യിലാണെന്ന് അറിയാം; ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
Oct 31, 2020, 16:42 IST
കോട്ടയം: (www.kvartha.com 31.10.2020) ലൈഫ് മിഷനില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കമ്മിഷനായി നല്കിയ അഞ്ചാമത്തെ ഐഫോണ്‍ ആരുടെ കയ്യിലാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. ഞാന്‍ ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടതാണ് എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഐഫോണ്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതോടൊപ്പം തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയ്ക്കു യൂണിടാക് ഉടമ വാങ്ങിച്ചു നല്കിയ അഞ്ചു ഐ ഫോണുകളില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളൂവെന്നാണു വിജിലന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ ഫോണ്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്ത പ്രചരിക്കുന്നെങ്കിലും കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അതു തിരുത്തുന്നു.
ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം നടക്കുന്നുണ്ട്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് അഞ്ചാമത്തെ ഫോണ്‍ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്.
Keywords: I know who has the fifth iPhone, opposition leader Ramesh Chennithala comes up with new revelation, Kottayam, News, Politics, Ramesh Chennithala, Allegation, Mobile Phone, Chief Minister, Kerala.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയംകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

ഐഫോണ്‍ ആര്‍ക്കൊക്കെ കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതോടൊപ്പം തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയ്ക്കു യൂണിടാക് ഉടമ വാങ്ങിച്ചു നല്കിയ അഞ്ചു ഐ ഫോണുകളില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളൂവെന്നാണു വിജിലന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ ഫോണ്‍ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്ത പ്രചരിക്കുന്നെങ്കിലും കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അതു തിരുത്തുന്നു.
ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം നടക്കുന്നുണ്ട്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് അഞ്ചാമത്തെ ഫോണ്‍ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്.
Keywords: I know who has the fifth iPhone, opposition leader Ramesh Chennithala comes up with new revelation, Kottayam, News, Politics, Ramesh Chennithala, Allegation, Mobile Phone, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.