കെഎഫ്സി വായ്പാ തട്ടിപ്പില്‍ എനിക്ക് പങ്കില്ല, എല്ലാം രാഷ്ട്രീയപ്രേരിതം: യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്
Mar 2, 2018, 10:40 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 02/03/2018) വായ്പ്പാത്തട്ടിപ്പ് നടത്തിയെന്ന തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്. കെഎഫ്സി വായ്പ്പാത്തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷം മുമ്പ് ഇതേ പരാതിക്കാരന് ഈ വിഷയം ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് എസ്പിക്ക് നല്കിയ പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയതാണ്. രാഷ്ട്രീയ എതിരാളികളുടെ പിന്തുണയോടെ മുമ്പും ഇയാള്‍ തനിക്കെതിരേ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
കെ എം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ കെഎഫ്സി സ്വയം സംരംഭകമിഷനില് നിന്ന് അഞ്ചുപേര്‍ ചേര്‍ന്നാണ് പദ്ധതിക്കായി അപേക്ഷ നല്‍കിയത്. താനും തന്റെ സഹോദരന്റെ മക്കളും സുഹൃത്തും ചേര്‍ന്ന് വായ്പയ്ക്ക് അപേക്ഷ നല്കി. എന്നാല്‍, സഹോദരന്റെ മകള്‍ക്ക് 21 വയസ് പൂര്‍ത്തിയാവാത്തതിനാലാണ് തന്റെ ഭാര്യയെ ഉള്‍പ്പെടുത്തിയത്. വസ്തു ഈടായി വാങ്ങിയ വായ്പയില്‍ പദ്ധതിയുടെ ഭാഗമായ യാതൊരു സബ്സിഡിയും ലഭിച്ചിട്ടില്ലെന്നും ഇടപാടില്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Press meet, Vigilance Court, Complaint, I have no role in KFC cheating case; state president of Youth Front (M)

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.