രമേശ് ചെന്നിത്തലയെ പാര്‍ടിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഐ ഗ്രൂപ്; വി ഡി സതീശന്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതില്‍ കടുത്ത അതൃപ്തി
Jan 3, 2022, 12:44 IST
തിരുവനന്തപുരം: (www.kvartha.com 03.01.2022) പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി തള്ളിപ്പറയുകയും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കെപിസിസി നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്. ഡി ലിറ്റ് വിവാദത്തില്‍ തനിക്കെതിരെ വി ഡി സതീശന്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതില്‍ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.
മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ചെന്നിത്തലയോട് നേതൃത്വം കാണിക്കുന്ന സമീപനം ശരിയല്ലെന്ന് പാര്‍ടിയില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. പുന:സംഘടനയില്‍ ഐ ഗ്രൂപിനെ തഴഞ്ഞതിന് പിന്നാലെയാണ് ഈനീക്കം. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരുമായി ചര്‍ച ചെയ്തശേഷം നേതൃത്വം അവരുടെ അജെൻഡകള്‍ നടപ്പാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ചവച്ചത്. കോവിഡിന്റെ മറവില്‍ കൊള്ളനടത്താനുള്ള സര്‍കാരിന്റെ സ്പ്രിംഗ്‌ളര്‍ ഇടപാടിനെതിരെ നിയമപോരാട്ടം നടത്തുകയും ഗവണ്‍മെന്റിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തത് ചെന്നിത്തലയാണ്. കേരളത്തിന്റെ തീരക്കടലില്‍ വിദേശകപ്പലുകള്‍ക്ക് മീൻ പിടിക്കാനുള്ള എംഒയു ഒപ്പിടുകയും അതുവഴി സാധാരണ മീൻ പിടുത്ത തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള എല്‍ഡിഎഫ് സര്‍കാരിന്റെ ശ്രമത്തിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നതും ചെന്നിത്തലയാണ്.
എന്നാല്‍ യുഡിഎഫ് ക്രൈസ്തവസഭകളെ പിണക്കിയതും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു എന്ന ബിജെപി പ്രചരണവും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണിവിട്ടതും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. അതോടെ അര്‍ഹമായ പരിഗണന പോലും നല്‍കാതെ ചെന്നിത്തലയെ പ്രതിപക്ഷനേതാവിന്റെ കസേരയില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം ഇറക്കിവിട്ടു. അതിനെതിരെ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയെങ്കിലും തലമുറമാറ്റം വേണമെന്ന നിലപാടില്‍ ഹൈകമാന്‍ഡ് ഉറച്ചുനിന്നു. പാര്‍ടിയില്‍ ചെന്നിത്തലയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ല. അതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലും.

Keywords: Thiruvananthapuram, Kerala, News, Politics, Political party, Top-Headlines, Congress, Ramesh Chennithala, V.D Satheeshan, Leaders, KPCC, Pinarayi vijayan, UDF, BJP, I group opposes move to isolate Ramesh Chennithala in party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.