SWISS-TOWER 24/07/2023

Governor | മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; പ്രാദേശിക വാദത്തിലൂന്നിയ ജനപ്രതിനിധിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് 'പ്രീതി' പിന്‍വലിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ധനമന്ത്രിക്കെതിരായ പ്രീതി പിന്‍വലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Aster mims 04/11/2022

Governor | മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; പ്രാദേശിക വാദത്തിലൂന്നിയ ജനപ്രതിനിധിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് 'പ്രീതി' പിന്‍വലിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിന്‍വലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താന്‍, തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജന്‍ഡകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമനം നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

Keywords: I don't have power to remove minister says governor, New Delhi, News, Politics, Governor, Trending, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia