താനെന്നും ഉത്തമ കോൺഗ്രസുകാരൻ, അതിനാരുടെയും സെർടിഫികറ്റ് വേണ്ട; കോടിയേരിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥി കെ ബാബു
Mar 19, 2021, 13:10 IST
കൊച്ചി: (www.kvartha.com 19.03.2021) താൻ ആർഎസ്എസ് നോമിനിയാണ് എന്ന് സിപിഎം പറഞ്ഞത് പരാജയ ഭീതി കൊണ്ടാണെന്ന് തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥി കെ ബാബു. സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥിയായി കെ ബാബുവിനെ നിശ്ചയിച്ചത് ആർഎസ്എസാണ് എന്നായിരുന്നു കോടിയേരിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. കോടിയേരി ബാലകൃഷ്ണൻ ആദ്യം മക്കളെ നിലക്ക് നിർത്തിയിട്ട് വേണം പ്രതികരിക്കാൻ. താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ ആണ്. അതിന് കോടിയേരിയുടെ സെർടിഫികറ്റ് വേണ്ട എന്നും കെ ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥിയായി കെ ബാബുവിനെ നിശ്ചയിച്ചത് ആർഎസ്എസാണ് എന്നായിരുന്നു കോടിയേരിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. കോടിയേരി ബാലകൃഷ്ണൻ ആദ്യം മക്കളെ നിലക്ക് നിർത്തിയിട്ട് വേണം പ്രതികരിക്കാൻ. താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ ആണ്. അതിന് കോടിയേരിയുടെ സെർടിഫികറ്റ് വേണ്ട എന്നും കെ ബാബു പറഞ്ഞു.
സിപിഎമിന്റെ ജാഥക്ക് പോകുന്നവരുടെ വീട്ടിലുള്ളവരുടെ വോട് തനിക്ക് കിട്ടാറുണ്ട്. ബിജെപിക്കാരുടെ വോട് കിട്ടും എന്നല്ല താൻ പറഞ്ഞത്. ബിജെപി അനുഭാവികളുടെ വോട് കിട്ടും എന്നാണ് പറഞ്ഞത്. അവരുടെ ഒക്കെ പേര് പറയാൻ താൻ അത്ര മണ്ടൻ അല്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തെ സാഹചര്യത്തിൽ വോട് ചെയ്തവർ ഇത്തവണ തനിക്ക് വോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം തൃപ്പൂണിത്തുറയിൽ വളരെ പ്രസക്തമാണ്. കെ എസ് രാധാകൃഷ്ണന് ജനങ്ങളുമായി ബന്ധം ഇല്ല. തനിക്കെതിരെ ഉള്ള കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കാൻ കെ എസ് രാധാകൃഷ്ണൻ തയ്യാറാകണമെന്നും കെ ബാബു പറഞ്ഞു.
Keywords: News, Politics, Political party, Assembly Election, Assembly-Election-2021, Election, Congress, UDF, Kerala, State, Top-Headlines, Kodiyeri Balakrishnan, I am a superior congressman, does not need anyone's certificate; Congress candidate K Babu against Kodiyeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.