മുജാഹിദ് പരിപാടിയില്‍ പങ്കെടുത്തത് ഉറൂസിന് എതിരായതുകൊണ്ടല്ല: എന്‍. എ നെല്ലിക്കുന്ന്

 


മുജാഹിദ് പരിപാടിയില്‍ പങ്കെടുത്തത് ഉറൂസിന് എതിരായതുകൊണ്ടല്ല: എന്‍. എ നെല്ലിക്കുന്ന്
കാസര്‍കോട്: കുമ്പളയില്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്ന് എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മണ്ഡലം സമ്മേളനത്തിലാണ് പങ്കെടുത്തത്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് മന്ത്രി വി. കെ ഇബ്രാഹീം കുഞ്ഞാണ്. മുജാഹിദ് സമ്മേളനം ഉറൂസിനെതിരെയുള്ള പരിപാടിയായി കാണുന്നില്ല. താന്‍ വര്‍ഷങ്ങളായി നെല്ലിക്കുന്ന് ഉറൂസിന്റെ പ്രധാന സംഘാടകനാണ്. കൂടാതെ സുന്നി പ്രവര്‍ത്തകനുമാണ്. അങ്ങനെയുള്ള തന്നെ ഉറൂസിനെതിരെയുള്ള പരിപാടികള്‍ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞാല്‍ തന്നെ അത് അംഗീകാരമായാണ് താന്‍ കാണുന്നത്.

ക്ഷേത്രങ്ങളില്‍ നടക്കുന്ന പരിപാടികളിലും വയനാട്ടു കുലവനുമടക്കം പല പരിപാടികളിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് താന്‍ പങ്കെടുക്കാറുണ്ട്. അതുപോലുള്ള പരിപാടി എന്ന നിലയിലാണ് മുജാഹിദ് സമ്മേളനത്തിലും പങ്കെടുത്തത്. ഇതിനെ തെറ്റായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നും എന്‍. എ പറഞ്ഞു. ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കുന്നതിന് തനിക്ക് പാര്‍ട്ടി വിലക്കൊന്നുമില്ലെന്നും എന്‍. എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.

നേരത്തേ കാന്തപുരത്തിന്റെ കേരളയാത്ര മുസ്ലിം ലീഗ് നേതാക്കള്‍ ബഹിഷ്‌കരിച്ചതിനെകുറിച്ച്  ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പ്രതികരിച്ചത് ലീഗിന്റെ ജനപ്രതിനിധികളും നേതാക്കളും ലീഗിനെ അനുകൂലിക്കുന്ന സമസ്തയുടെ പൊതുപരിപാടികളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നാണ്. മറ്റ് മത സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പരിപാടികളില്‍ മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്നും ഇക്കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നതായും ചെര്‍ക്കളം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുജാഹിദ് സമ്മേളനത്തില്‍ എന്‍. എ നെല്ലിക്കുന്ന് പങ്കെടുത്തതാണ് ചിലര്‍ വിവാദമാക്കുന്നത്.

Related News
വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ മാനവിക കൂട്ടായ്മ അനിവാര്യം : മുജാഹിദ് സമ്മേളനം

Keywords:  KNM zonal conference, Kasaragod, N. A Nellikkunnu, MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia