SWISS-TOWER 24/07/2023

താൻ ഇവിടെ തന്നെയുണ്ട്: എല്ലാവരും ഇവിടെ തന്നെ കാണണം; പത്താം തീയ്യതി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ഷാജി

 


ADVERTISEMENT

കണ്ണൂർ:  (www.kvartha.com 26.10.2020) തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളിൽ ഫെയ്സ് ബുക്കിലുടെ പ്രതികരിച്ച് അഴിക്കോട് എം എൽ എ കെ എം ഷാജി. നവംബര്‍ 10ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം ഷാജി എംഎല്‍എ അറിയിച്ചു. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും കെ എം ഷാജി പറഞ്ഞു.
Aster mims 04/11/2022
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. ഇ ഡിക്ക് മുന്‍പില്‍ ഹാജരാകുന്നത് വരെ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്നാണ് നിയമോപദേശം. അതുകഴിഞ്ഞ് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍പൊട്ടിക്കുമെന്നും നമുക്ക് കാണാമെന്നും കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു.

താൻ ഇവിടെ തന്നെയുണ്ട്: എല്ലാവരും ഇവിടെ തന്നെ കാണണം; പത്താം തീയ്യതി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ഷാജി



കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.


കെ എം ഷാജിയുടെ കുറിപ്പ്

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!

നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.

അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;

ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐസിയുവിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ടെന്നും ഷാജി വ്യക്തമാക്കി.

Keywords:  Kerala, News, Kannur, Politics, MLA, Bribe Scam, Top-Headlines, ED, Investigates,  He is here: everyone must be seen here; Shaji said that he will appear before the ED on the 10th.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia