2 വീട്ടമ്മമാര്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയാറെടുക്കുന്നു, വില 20 ലക്ഷം

 


കോട്ടയം:  വീട്ടമ്മമാര്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയാറെടുക്കുന്നു.  കോട്ടയത്തിനടുത്തുള്ള തിരുവഞ്ചൂരിലെ രണ്ടു വീട്ടമ്മമാരാണ് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ തയാറെടുക്കുന്നത്. വീട്ടിലെ കഷ്ടപ്പാടും ദുരിതവും ഏറിയപ്പോള്‍ മുപ്പതും മുപ്പത്തൊന്നും വയസുള്ള ഈ വീട്ടമ്മമാര്‍ ജീവിക്കാന്‍ വേണ്ടി ഈ വഴി തേടുകയായിരുന്നു. അവര്‍ ഗര്‍ഭപാത്രത്തിന് നിശ്ചയിച്ചിരിക്കുന്ന വിലയാണ് 20 ലക്ഷം രൂപ.

2 വീട്ടമ്മമാര്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയാറെടുക്കുന്നു, വില 20 ലക്ഷം
കുട്ടികളില്ലാത്തതോ ഗര്‍ഭം താങ്ങാന്‍ ശേഷിയില്ലാത്തതോ ആയ ആളുകള്‍ക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുക്കുന്നതിലും വലിയ പുണ്യമില്ലെന്നാണ് ഇവരുടെ പക്ഷം. ഇതില്‍ ഒരു സ്ത്രിയുടെ ഭര്‍ത്താവ് മരിച്ചുപോയി ഇവര്‍ക്ക് ആറും രണ്ടും വയസുള്ള കുട്ടികളുണ്ട്. രോഗിയായ അച്ഛനും അമ്മയ്ക്കുമൊപ്പം ഇവര്‍ നാലുസെന്റിലെ കൂരയിലാണ് താമസിക്കുന്നത്.വീട്ടുപണിക്ക് പോയി കിട്ടുന്ന 150 രൂപയാണ് ഇവരുടെ ആകെവരുമാനം. മറ്റേ വീട്ടമ്മയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. 

സ്‌നേഹിച്ച് കെട്ടിയ ഭര്‍ത്താവ് മൂത്തകുട്ടിക്ക് ബ്ലഡ് കാന്‍സറാണെന്നറിഞ്ഞതോടെ പണം മുടക്കാന്‍ കൈയ്യില്‍ കാശില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചുപോകുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ രണ്ടു മക്കളും വിവാഹം കഴിക്കാത്ത സഹോദരിയും മറ്റൊരു സഹോദരിയുടെ രണ്ടു മക്കളും ഇവരുടെ സംരക്ഷണയിലാണ്. ഇവര്‍ക്കും കിട്ടുന്നത് 150 രൂപാ മാത്രം. 

ആറു പേര്‍ക്ക് കഴിക്കാനുള്ള അരിയും പച്ചക്കറിയും 150 രൂപയ്ക്ക് കിട്ടുമോ എന്ന് ഈ വീട്ടമ്മ ചോദിക്കുന്നു. വൃക്കകളും കരളുമൊക്കെ കൊടുക്കുന്നത് ഒരു ജീവന്‍ നിലനിര്‍ത്താനാണെങ്കില്‍ ഞങ്ങള്‍ കൊടുക്കുന്നത് ഒരു ജീവനാണെന്നും സമൂഹത്തിലെ കുറച്ചുപേരെങ്കിലും തങ്ങളെ മോശക്കാരായി ചിത്രീകരിച്ചേക്കാമെങ്കിലും ഞങ്ങള്‍ ചീത്തയല്ലെന്ന് ഞങ്ങളുടെ മക്കള്‍ക്ക് അറിയാമെന്നും കൂട്ട ആത്മഹത്യയില്‍ നിന്ന് രണ്ട് കുടുംബങ്ങള്‍ രക്ഷപെടുവാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു. വയറ്റില്‍ വളരുന്ന കുട്ടിയോട് മാനസിക അടുപ്പം തോന്നിയാല്‍ അത് അവഗണിക്കുമെന്നും ഇവര്‍ ഉറപ്പുകൊടുക്കുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം ഇവര്‍ ഏതാനും ആശുപത്രികളില്‍ വിവരം അറിയിച്ചിട്ടുണ്ട്. 

Keywords:  Amount, HoueWife, Hospital, House, Work, Children, Rice, Socitey, Kvartha, Malayalam News, Kerala Vartha, Kottayam, Pregnant Woman, Kerala, Baby, Blood, Cancer, Husband, Woman, Family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia