സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം; ഹൈദരലി തങ്ങള്‍
Nov 26, 2013, 11:00 IST
മലപ്പുറം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തില്‍ അവസാനിക്കുന്ന ഒരു പ്രവണത ഇല്ലാതാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പലപ്പോഴും സമൂഹത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് ആദര്‍ശപരവും വ്യക്തിപരവും സംഘടനാപരവുമായ നയങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസമോ കുടുംബപ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളോ മൂലമാണ്. ഇത് പരസ്പരം നാശിക്കാനും പ്രതികാര നടപടികള്‍ ഉണ്ടാകാനും ഇടയാകുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വളരെ ഖേദകരമാണ്. സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന സമൂഹത്തില്‍ ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മനുഷ്യര്‍ക്കു വേണ്ടി നിയുക്തമായ ഉത്തമ സമുദായം' എന്ന പരിശുദ്ധ ഖുര്‍ആന്റെ വിശേഷണം മറന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തിയും നല്ലതല്ല. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും തങ്ങള്‍ സമൂഹത്തെ ഓര്‍മിപ്പിച്ചു.
താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സമാധാന ജീവിതവുമാണ് തകര്‍ക്കുന്നത്. എത്ര പ്രകോപനപരമായ സംഭവങ്ങളുണ്ടായാലും അതിനെതിരെ അക്രമ മാര്‍ഗം സ്വീകരിക്കാതെ വളരെ ക്ഷമയോടും സമാധാനപരമായും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയണം.
രാഷ്ട്രീയവും മതപരവും സാമൂഹികവുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെ സജ്ജരാക്കുന്നവര്‍ സമാധാനം സംരക്ഷിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ഇത് വിശ്വാസപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷങ്ങള്‍ വളര്‍ത്താനല്ല മറിച്ച് സൗഹൃദാന്തരീക്ഷം സ്ഥാപിക്കാനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്നും തങ്ങള്‍ ആഹ്വാനം
ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഏര്‍വാടിയില്‍ ചികില്‍സയ്ക്ക് പോയ തളങ്കര സ്വദേശി മരിച്ചു
Keywords: Panakkad Hydarli Shihab Thangal, Society, Religious, Malappuram, attack, Politics, Kerala, Fake News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.