SWISS-TOWER 24/07/2023

'മുസ്ലിംലീഗ് കേരള ചരിത്രത്തില്‍' പുസ്തകം ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 04.12.2020) പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി.
'മുസ്ലിംലീഗ് കേരള ചരിത്രത്തില്‍' പുസ്തകം ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി



പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങില്‍ മുസ്ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ അഡ്വ. കെ പി മറിയുമ്മ  പുസ്തകം ഏറ്റുവാങ്ങി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിംലീഗിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള ശ്രമമാണ് പുസ്തകത്തില്‍ നടത്തിയിരിക്കുന്നത് എന്നു ഗ്രന്ഥകാരന്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. 
Aster mims 04/11/2022

പഠനാര്‍ഹമായ ഇത്തരമൊരു പുസ്തകം  പുറത്തിറക്കുന്നതില്‍ തനിക്കു വലിയ സന്തോഷമുണ്ടെന്നു പ്രകാശനം നിര്‍വഹിച്ചു കൊണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കോഴിക്കോട് ചാപ്റ്റര്‍ ഡയറക്ടര്‍ പ്രഫ. പി കോയ, ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി പി  ബാവാഹാജി, മലപ്പുറം ജില്ലാ സെക്രട്ടറി നൗശാദ് മണ്ണിശ്ശേരി  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Keywords:  Malappuram, News, Kerala, Book, Inauguration, Media, Haidarali Shihab Thangal, Muslim-League,  Hyder Ali Shihab Thangal has published a book titled 'In the History of the Muslim League Kerala'
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia