രഹ്‌ന തെറ്റ് ചെയ്തിട്ടില്ല; കാണുന്നവന്റെ കണ്ണിനാണ് പ്രശ്‌നം: രഹ്‌നയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.06.2020) നഗ്ന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമ തെറ്റുകാരിയല്ലെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മനോജ് അറിയിച്ചു.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പോലും ലൈംഗിക ചുവയോടെയാണ് ചിലര്‍ കാണുന്നത്. സാധാരണ രീതിയിലെടുക്കേണ്ട വിഷയമായിരുന്നു ഇത്. കാണുന്നവന്റെ കണ്ണിനാണ് പ്രശ്‌നം. രണ്ട് വര്‍ഷം മുമ്പ് തന്റെ ശരീരത്തില്‍ ചിത്രം വരക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതിന് ആര്‍ക്കും പ്രശ്‌നമായിരുന്നില്ലെന്നും മനോജ് പറഞ്ഞു.
രഹ്‌ന തെറ്റ് ചെയ്തിട്ടില്ല; കാണുന്നവന്റെ കണ്ണിനാണ് പ്രശ്‌നം: രഹ്‌നയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍

രഹ്നക്കെതിരെ നടക്കുന്നത് സദാചാര ആക്രമണമാണ്. അമ്മയുടെ ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്നത് ആദ്യ സംഭവമല്ലെന്നാണ് ജെസ്ല മാടശ്ശേരി പ്രതികരിച്ചത്. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് രഹ്ന കുട്ടികളെ ഉപയോഗിച്ച് സ്വന്തം നഗ്ന ശരീരത്തില്‍ ചിത്രങ്ങള്‍ വരപ്പിച്ച് പ്രചരിപ്പിച്ചതെന്നാണ് കേസിലെ പരാതിക്കാരനായ അഡ്വ.അരുണ്‍ പ്രകാശ് പറയുന്നത്. കേസില്‍ തന്നെ ഉറച്ചു നില്‍ക്കുന്നെന്നും അരുണ്‍ പ്രകാശ് അറിയിച്ചു.


Keywords:  Kerala, News, Viral, Mother, Child, Social Network, Drawings, Case, Husband, Abuse, Body, Husband's reaction on POCSO case against Rahna Fathima.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia