ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 13.06.2016) ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍. കഴുത്തിനും തലക്കും കൈക്കും പിന്‍ഭാഗത്തുമുള്‍പ്പടെ ഏഴ് വെട്ടുകളുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃത്യം നടന്നത്. പുളിക്കല്‍ അരൂരിലാണ് സംഭവം. അരൂര്‍ വള്ളിക്കാട്ട് മുഹമ്മദിന്റെ മകള്‍ ഹാജറ ബീവി (35)യാണ് ഭര്‍ത്താവ് അരൂര്‍ ആനക്കുണ്ടുങ്ങല്‍ അബ്ദുല്‍ ഹമീദിന്റെ വെട്ടേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഹാജറ ബീവിക്കു പുറമെ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട് ഹമീദ്. ഹമീദും ഹാജറ ബീവിയും തമ്മില്‍ കുടുംബ പ്രശ്‌നവും കുടുംബകോടതിയില്‍ കേസും നിലനില്‍കുന്നുണ്ട്. ഹാജറ ബീവിക്ക് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹമീദ് മറ്റൊരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതിനിടെ നാട്ടു മധ്യസ്ഥ പ്രകാരം ഹാജറക്ക് എട്ട് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു നല്‍കിയിരുന്നില്ല.

ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍അതിനിടെ ഗള്‍ഫില്‍ പോയ ഹമീദ് രണ്ട് മാസം മുമ്പ് തിരിച്ചു വന്നിരുന്നു. നാട്ടില്‍ വരാതെ വയനാട്ടില്‍ ബന്ധുവീട്ടില്‍ കഴിഞ്ഞ ഹമീദ് ഒരാഴ്ച മുമ്പ് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മുളക് പൊടിയുമായി എത്തിയ ഹമീദ് ഭാര്യയെ തുരുതുരെ വെട്ടുകയായിരുന്നു.

ഹാജറ ബീവിയെ പൊതുപ്രവര്‍ത്തകരായ നബീല്‍, വീരാന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച കുടുംബ കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ് ക്രൂരകൃത്യം നടന്നത്. ഹാജറ ബീവിക്ക് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്.

പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നുണ്ട്. അബ്ദുല്‍ ഹമീദ് ഒളിവിലാണ്.


Keywords: Malappuram, Kerala, Husband, Wife, attack, Injured, Serious, Chilly, Gulf, Hospital, Wayanad, Kozhikode Medical College.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia