Arrested | 'നിരന്തരം മാനസികപീഡനവും ഉപദ്രവവും'; ആദ്യ ഭാര്യയ്ക്ക് പിന്നാലെ രണ്ടാം ഭാര്യയും മരിച്ചനിലയില്‍; യുവാവ് അറസ്റ്റില്‍
Nov 2, 2022, 10:41 IST
വാഗമണ്‍: (www.kvartha.com) ആദ്യ ഭാര്യയ്ക്ക് പിന്നാലെ രണ്ടാം ഭാര്യയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാഗമണ്‍ കോലാഹലമേട് ശങ്കുശേരില് ശരത് ശശികുമാര്‍ (31) ആണ് അറസ്റ്റിലായത്. പ്രേരണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടില്‍ ഭാര്യ രമ്യ (ശരണ്യ - 28) യെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹികപീഡനത്തെ തുടര്‍ന്നാണു ശരണ്യ മരിച്ചതെന്നു പരാതി ഉയര്‍ന്നിരുന്നു. ശരത്തില്‍ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പാണു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Keywords: Husband arrested after wife commits suicide, Idukki, News, Local News, Dead Body, Arrested, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.