അലക്‌സാന്‍ഡര്‍ ജേക്കബിനോട് പ്രതികാരത്തിന് കോണ്‍ഗ്രസ്? VRSന് ആലോചനയെന്ന് അഭ്യൂഹം
Dec 19, 2013, 12:02 IST
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്ന് തെറിച്ച മുതിര്‍ന്ന പോലീസ് ഓഫീസര്‍ അലക്‌സാന്‍ഡര്‍ ജേക്കബിനോടു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തര പ്രതികാരത്തിന്. മനംമടുത്ത് സര്‍വീസില്‍ നിന്ന് നേരത്തേ പിരിയാന്‍ അദ്ദേഹം ആലോചിക്കുന്നുവെന്ന അഭ്യൂഹം ശക്തം.
ജയിലിന്റെ ചുമതലയില്‍ നിന്നു മാറ്റി ടിപി സെന്‍കുമാറിനു ചുമതല നല്‍കിയ പിന്നാലെ അലക്‌സാന്‍ഡര്‍ ജേക്കബിനെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടിടത്തേക്കാണു സര്‍ക്കാര്‍ തട്ടിക്കളിച്ചിരിക്കുന്നത്. ആദ്യം ചുമതലയൊന്നും നല്‍കാതിരുന്ന അദ്ദേഹത്തിന് പിന്നീട് ഐഎംജി (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടറാക്കിയിരുന്നു. എന്നാല്‍ നാലു ദിവസം പോലും തികയുന്നതിനു മുമ്പ് അവിടെ നിന്നു മാറ്റി ഫയര്‍ഫോഴ്‌സ് നവീകരണ ചുമതല നല്‍കി. ഐഎംജി ഡയറക്ടര്‍ തസ്തിക ഐഎഎസുകാര്‍ക്കുള്ളതാണ് എന്ന കാരണമാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഇനിയും അലക്‌സാന്‍ഡര്‍ ജേക്കബിനെ തസ്തിക മാറ്റിയേക്കുമെന്നാണു സൂചന. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി വിവിധ നേതാക്കളും അദ്ദേഹത്തോട് നീരസമുള്ളവരാണ്. ഇതിനു ശക്തി പകരാന്‍, അദ്ദേഹം സിപിഎം നേതൃത്വവുമായി അടുപ്പമുള്ളയാളാണ് എന്ന പ്രചാരണം പോലീസിലെ സിപിഎം വിരുദ്ധര്‍ ശക്തമാക്കിയിട്ടുമുണ്ട്.
സര്‍വീസില്‍ നിന്ന് പിരിയാന്‍ ഇനിയും വര്‍ഷങ്ങള്‍ അവശേഷിക്കെ അദ്ദേഹം വിആര്‍എസ് വാങ്ങാന്‍ ആലോചിക്കുന്നും എന്നാണ് വിവരം. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി ഉപയോഗിക്കുകയും അതുവഴി ഫെയ്‌സ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുകയും ചെയ്തത് വന്‍ വിവാദമായ പിന്നാലെയാണ് ജയില്‍ ഡിജിപിയെ മാറ്റിയത്. ടിപി കേസില്‍ വിധി വരാനിരിക്കെ ഉണ്ടായ ഫെയ്‌സ്ബുക്ക് വിവാദത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
ടിപി കേസ് പ്രതിയായ സിപിഎം നേതാവ് പി മോഹനനെ അദ്ദേഹത്തിന്റെ ഭാര്യയും സിപിഎം എംഎ എയുമായ കെ കെ ലതികയുമായി ഹോട്ടലില്‍ വച്ച് കാണാനും സംസാരിക്കാനും പോലീസ് അനുവദിച്ചതിനെ അലക്‌സാന്‍ഡര്‍ ജേക്കബ് ന്യായീകരിച്ചതും സ്ഥാനം തെറിക്കാന്‍ കാരണമായി. പകരം ഇന്റലിജന്‍സ് ഡയറക്ടര്‍ ടി പി സെന്‍കുമാറിനു ജയില്‍ മേധാവിയുടെ ചുമതല നല്‍കുകയും ചെയ്തു.
അതിനിടെ, സംസ്ഥാന പോലീസിലെ ഒരു വിഭാഗത്തിനു ഭരണ നേതൃത്വത്തിന്റെ പ്രീതി സമ്പാദിക്കാന്‍ അലക്‌സാന്‍ഡര്‍ ജേക്കബിനെ സിപിഎംകാരനായി മുദ്രകുത്തി പ്രചാരണം നടത്തുകയാണെന്നും അതില്‍ വീണുപോകരുതെന്നും തലസ്ഥാനത്തെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശപ്പെട്ടതായി സൂചനയുണ്ട്. മൂന്ന് ഐജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കുകയം അരുണാ സുന്ദര്‍രാജിനെ കെഎസ്‌ഐഡിസി എംഡിയായി നിയമിക്കുകയും ചെയ്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് അലക്‌സാന്‍ഡര്‍ ജേക്കബിനെ ഫയര്‍ഫേഴ്‌സ് നവീകരണ ചുമതലയിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Police, Congress, Officer, T.P Chandrasekhar Murder Case, Thiruvanchoor Radhakrishnan, Facebook, CPM, Thiruvananthapuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.