Initiative | മാനവികതയുടെ സന്ദേശവുമായി ഡോ. ഹകീം അസ്ഹരിയുടെ മാനവ സഞ്ചാരം തുടങ്ങുന്നു

 
Humanity’s Journey Begins: Dr. Hakim Ashari Leads Kerala Campaign
Humanity’s Journey Begins: Dr. Hakim Ashari Leads Kerala Campaign

Photo Credit: Facebook / B.Z Zameer Ahmed Khan, A N Shamseer

● യാത്ര കേരള നിയമസഭ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം നിർവഹിക്കും. 
● കർണാടക ഭവന നിർമാണ വഖഫ്, ന്യൂനപക്ഷക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.

കാഞ്ഞങ്ങാട്: (KVARTHA) ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ മകനും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട്ട് നിന്നും ആരംഭിക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
‘ഉത്തരവാദിത്തം, മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ഈ യാത്ര കേരള നിയമസഭ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം നിർവഹിക്കും. കർണാടക ഭവന നിർമാണ വഖഫ്, ന്യൂനപക്ഷക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.

സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തുകയും മാനവിക വിചാരങ്ങളെ ജനങ്ങളിൽ ഉണർത്തുകയുമാണ് ഈ മാനവ സഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ 14 ജില്ലകളിലായി നടക്കുന്ന ഈ യാത്രയിൽ നിശ്ചിത കിലോമീറ്റർ കൂട്ടനടത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഉദ്ഘാടന ദിവസമായ ശനിയാഴ്ച രാവിലെ ഹൊസ്ദുർഗ് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിൽ പൊതുപ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കുമായി സൗഹൃദ ചായ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30ന് കാസർകോട് ചന്ദ്രഗിരി ജംഗ്ഷനിൽ യുവജന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ടേബിൾ ടോക്ക് നടക്കും. രാവിലെ 11ന് പ്രൊഫഷണൽ മേഖലയിലുള്ള പ്രമുഖരുടെ ടേബിൾ ടോക്ക് അതേസ്ഥലത്ത് നടക്കും. വൈകിട്ട് നാലിന് ഹൊസ്ദുർഗ് ടൗൺ ജുമാ മസ്‌ജിദ് പരിസരത്തു നിന്ന് തെക്കേപ്പുറത്തേക്കുള്ള കൂട്ടനടത്തം ആരംഭിക്കും.

യാത്രയുടെ ഭാഗമായി 150 ലേറെ കൂടിക്കാഴ്ചകൾ, 130 ലധികം സന്ദർശനങ്ങൾ, 16 മാനവസംഗമങ്ങൾ, 125 സ്നേഹ സമ്പർക്ക പരിപാടികൾ, വൈവിധ്യമാർന്ന സാന്ത്വന സംരംഭങ്ങൾ എന്നിവ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചരിത്ര സ്ഥലങ്ങൾ, തൊഴിൽ ശാലകൾ, വ്യവസായ കേന്ദ്രങ്ങൾ, ചേരിപ്രദേശങ്ങൾ, ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള സംവിധാനങ്ങളുമായുള്ള സമ്പർക്ക പരിപാടികളും സാംസ്‌കാരിക നായകർ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരൻമാർ, വ്യവസായികൾ, പ്രൊഫഷണലുകൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ, മതനേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ, സാമുദായിക നേതാക്കൾ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുമായുള്ള സ്നേഹ സംവാദവും മാനവ സഞ്ചാരത്തിന്റെ ഭാഗമായി നടക്കും. 12.30ന് കാസർകോട് പ്രസ്‌ക്ലബ്ബിൽ നേതാക്കളുടെ മീഡിയ വിരുന്ന് ഒരുക്കിയിട്ടുണ്ട്. 250 ലധികം ജനസമ്പർക്ക പരിപാടികൾ, വിവിധ വിഭാഗത്തിൽ പെടുന്നവരുമായുള്ള സംവാദങ്ങൾ എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.

ഇത് സംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി വി.സി അബ്ദുല്ല സഅദി, എസ് എം എ ജില്ല സെക്രട്ടറി ബഷീര്‍ മങ്കയം, മാനവ സഞ്ചാരം കോര്‍ഡിനേറ്റര്‍ മൂസ സഖാഫി കളത്തൂര്‍, എസ് വൈ എസ് ജില്ല ഓര്‍ഗനൈസിംഗ് പ്രസിഡൻ്റ് സിദ്ധീഖ് സഖാഫി ബായാര്‍, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്  മൗലവി കൊളവയല്‍, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് ഷിഹാബുദീന്‍ അഹ്സനി പാണത്തൂര്‍, സ്വാഗത സംഘം ജനറൽ കണ്‍വീനര്‍ അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സെക്രട്ടറി, മഹ്‌മൂദ് അംജദി, ശബീർ ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു.

#HumanityJourney #DrHakimAshari #KeralaCampaign #SocialUnity #CommunityEngagement #PeaceInitiative

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia