Mysterious | കാര്യവട്ടം കാംപസിലെ പഴയ ജലസംഭരണിയില്‍ നിന്നും കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടം; തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി
Feb 29, 2024, 14:40 IST
തിരുവനന്തപുരം: (KVARTHA) കാര്യവട്ടം കാംപസിലെ പഴയ ജലസംഭരണിയില്‍ നിന്നും കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടം. തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് തെളിവായി ജലസംഭരണിയില്‍ നിന്നും പൊലീസ് കയര്‍ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികള്‍ നിലത്തു വീണതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അസ്ഥികൂടത്തിനു സമീപം ബാഗും ഒരു ഷര്‍ടുമുണ്ട്.
ഫൊറന്‍സിക് സംഘം ജലസംഭരണിയില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണു കാര്യവട്ടം കാംപസിലെ ജലസംഭരണിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാംപസിന്റെ ബോട്ടണി ഡിപാര്‍ട്മെന്റിനോടു ചേര്‍ന്ന ജല അതോറിറ്റിയുടെ പഴയ സംഭരണിക്കുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ടു പോകാറില്ല. മതിയായ സുരക്ഷയില്ലാതെ ജലസംഭരണിയില്‍ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് കഴിഞ്ഞ ദിവസം തിരികെ പോവുകയായിരുന്നു. തുടര്‍ന്ന് ഇതു പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് വീണ്ടും എത്തി പരിശോധന നടക്കുന്നത്.
Keywords: Human skeleton found in Kerala University's Kariyavattom campus, Thiruvananthapuram, News, Human Skeleton, Police, Kerala University's Kariyavattom Campus, Protection, Water Tank, Fire Force, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.