പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തടവുശിക്ഷ: 18കാരനെ തെറ്റായി പ്രതിചേര്‍ത്ത സംഭവം മനുഷ്യാവകാശ കമിഷന്‍ അന്വേഷിക്കും
Aug 31, 2021, 18:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 31.08.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍തെറ്റായി പ്രതിചേര്‍കപ്പെട്ടത് വഴി 18കാരന്‍ 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍കമിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കണ മെന്ന് കമിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കുട്ടി ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമിഷന്‍ ആവശ്യപ്പെട്ടു.
യുവാവിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സ്‌കൂളില്‍ നിന്നുംമടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി 18കാരന്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കല്‍പകഞ്ചേരി പൊലീസാണ് കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്.
ആദ്യം മുതലേ കുറ്റം നിഷേധിച്ച 18കാരന്റെ ആവശ്യപ്രകാരമാണ് കോടതി ഡി എന്‍ എ ടെസ്റ്റിന് ഉത്തരവിട്ട ത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശാനുസരണം കുട്ടിയെ ജയില്‍ മോചിതനാക്കുകയായിരുന്നു. തിരൂരങ്ങാടി തെന്നല സ്വദേശിയാണ് 18കാരന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

