HRC Notice | യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസ്; പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍
Nov 1, 2022, 10:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) യുവാവിനെ പി എസ് സി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിച്ചില്ലെന്ന കേസില്‍ പൊലീസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമീഷന്‍ വിളിച്ചു വരുത്തും. ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ചാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോയ യുവാവിനെ തടഞ്ഞുവച്ചതെന്നാണ് പരാതി.

ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമീഷനര്‍ക്കാണ് കമീഷന്‍ നോടീസയച്ചത്. നവംബര്‍ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോന്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നേരിട്ട് ഹാജരാകാനാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നോടീസ് നല്‍കിയത്.
ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ സി പി സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരിക്ഷയെഴുതാന്‍ അവസരം നഷ്ടമായെന്ന പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്റ് കമീഷനര്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമീഷന്‍ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പിക്കണം.
ഒക്‌ടോബര്‍ 22 -ാം തിയതി പി എസ് സി പ്രിലിമിനറി പരീക്ഷയെഴുതാന്‍ പോയ രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി റ്റി കെ അരുണിനെ ട്രാഫിക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് സീനിയര്‍ സിവില്‍ പൊലീസ് രഞ്ജിത്ത് പ്രസാദ് തടഞ്ഞു വയ്ക്കുകയായിരുന്നുവെന്നാണ് പരാതി. അരുണിന്റെ ബൈകിന്റെ താക്കോല്‍ ഊരിയെടുത്ത രഞ്ജിത്ത് പരീക്ഷ എഴുതുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഒടുവില്‍ എസ് ഐ പി ഹനീഫയുടെ സഹായത്തോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ അരുണിന് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.
ഇത് സംബന്ധിച്ച് അരുണ്‍ ഫറോക്ക് എസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഷയം പത്രങ്ങളിലും ഓണ്‍ ലൈനുകളിലും ചര്‍ചയായിരുന്നു. പിന്നാലെ വാര്‍ത്ത കണ്ട മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.