Criticized | ഭക്ഷ്യവിഷബാധ കേസുകളില്‍ ക്രിമിനല്‍ കേസെടുക്കാതെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനോര്‍ഡോ ജോണ്‍
Jan 9, 2023, 21:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഭക്ഷ്യ സുരക്ഷ അവതാളത്തിലാക്കുന്നത് ഫുഡ് സേഫ്റ്റി വകുപ്പും സര്‍കാരുമാണെന്നും കോടതി ഉത്തരവുപോലും അധികാരികള്‍ നടപ്പാക്കുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനോര്‍ഡോ ജോണ്‍. ആക്ടിവിസ്റ്റും വ്യാജ കറുവപ്പട്ട ഇറക്കുമതിക്കെതിരെ നിയമ പോരാട്ടം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ലിയാനോര്‍ഡ് ജോണ്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ് അഴിമതിക്ക്, സുരക്ഷ ഒരുക്കുന്ന ഒരു സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വകുപ്പിന്റെ അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ കോടതിയില്‍ നിന്ന് ഉത്തരവുകള്‍ നേടിയെടുത്തിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല.
2018 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഭക്ഷ്യ സുരക്ഷ സംബന്ധിച്ചു പറയുന്നത് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഫുഡ് സേഫ്റ്റിക്ക് പൊലീസിനോട് ആവശ്യപ്പെടാം. എന്നാല്‍ പൊലീസിനെ ഒഴിവാക്കി റെയ്ഡു നടത്തി ഇവര്‍ സ്ഥാപന ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
2018-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഭക്ഷ്യവിഷബാധ കാരണം ആളുകള്‍ മരിച്ചാല്‍ പൊലീസ് ആക്ട് 188 പ്രകാരം ക്രിമിനല്‍ കേസ് എടുക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം വിഭാഗത്തിന് പൊലീസിനോട് ആവശ്യപ്പെടാം.
കേരളത്തില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിച്ചിട്ടും ഫുഡ് സേഫ്റ്റി വകുപ്പ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചില്ലെന്നും ലിയാനോര്‍ഡ് പറഞ്ഞു. മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 10 ലക്ഷം രൂപ ഫൈനും ചുമത്താന്‍ എഫ് എസ് എസ് ഐയുടെ 2006 ലെ ആക്ട് പ്രകാരവും വ്യവസ്ഥയുണ്ടെന്നും ലിയാനോര്‍ഡ് ചൂണ്ടിക്കാട്ടി.
എഫ് എസ് എസ് ഐയുടെ 2006-ലെ നിയമപ്രകാരം ഹോടെലുകളില്‍ നിന്നുമെടുക്കുന്ന ഭക്ഷ്യ പദാര്‍ഥം മൂന്ന് വിഭാഗമായി എടുക്കണമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിലൊന്ന് ഉടന്‍ ലാബിലേക്ക് അയക്കണം. രണ്ടെണ്ണം ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ ഓഫീസില്‍ സൂക്ഷിക്കണം. പക്ഷെ ഇതൊക്കെ നിയമങ്ങളില്‍ പറയുന്നതിലല്ലാതെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പാലിക്കാറില്ലെന്നും ലിയാനാര്‍ഡോ ജോണ്‍ പറഞ്ഞു.
Keywords: Human rights activist Leonardo John criticized food safety officials, Kannur, News, Allegation, Press meet, Food, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

