Need Action | കീടനാശിനി ചേര്‍ക്കുന്ന കറിപൗഡര്‍ കംപനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനാര്‍ഡോ ജോണ്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കറിപൗഡറുകളില്‍ കീടനാശിനികള്‍ ചേര്‍ക്കുന്ന കുത്തക കംപനികള്‍ക്കെതിരെ നടപടിയെടുക്കാതെ ഭഷ്യ സുരക്ഷാ വകുപ്പ് ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം. ഹൈകോടതി ഉത്തരവ് 2006 ലെ ആക്ടു പ്രകാരം കീടനാശിനി അളവ് കൂടിയ 20 കറിപൗഡര്‍ കംപനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാകണമെന്ന് പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനോര്‍ഡ് ജോണ്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
       
Need Action | കീടനാശിനി ചേര്‍ക്കുന്ന കറിപൗഡര്‍ കംപനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയാനാര്‍ഡോ ജോണ്‍

നാലായിരം കേസുകള്‍ ഭക്ഷ്യ സുരക്ഷ ഡിപാര്‍ട് മെന്റിന്റെ പേരില്‍ കോടതിയില്‍ കെട്ടി കിടക്കുകയാണ്. ഇതു ഭരണഘടന ആര്‍ടികിള്‍ 21 ന്റെയും 47 ന്റെയും ലംഘനമാണ്. ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ കിഡ്‌നി, ലിവര്‍ കാന്‍സര്‍ രോഗികള്‍ കേരളത്തിലാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കണമെന്ന് ലിയാനാര്‍ഡോ ജോണ്‍ ആവശ്യപ്പെട്ടു.

Keywords: Human rights activist Leonardo John wants food safety department to take action against curry powder companies that add pesticides, Kannur, News, Press Meet, Allegation, High Court, Action, Report, Cancer, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia