SWISS-TOWER 24/07/2023

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ ഡി എഫിന്റെ മനുഷ്യമഹാശൃംഖല; അണിനിരന്നത് ലക്ഷങ്ങള്‍; സാക്ഷിയായി കേരളം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.01.2020) കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇടതു പാര്‍ട്ടികളുടെ മനുഷ്യമഹാശൃംഖല. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയില്‍ തീര്‍ത്ത ചങ്ങലയില്‍ എഴുത്തുകാരും സാംസ്‌കാരിക നായകരും കലാകാരന്‍മാരുമടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കാസര്‍കോട് ആദ്യ കണ്ണിയായി തുടങ്ങിയ ചങ്ങലയുടെ അവസാന കണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബി നിന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ ചങ്ങലയുടെ ഭാഗമായി. ചങ്ങലയില്‍ അണിനിരന്നവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും കൈകള്‍ ചേര്‍ത്ത് ഭരണഘടനാസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നു സംസ്ഥാനത്തു രൂപപ്പെട്ട കേന്ദ്രസര്‍ക്കാര്‍ വിരുദ്ധവികാരത്തിനു രാഷ്ട്രീയരൂപം നല്‍കുകയാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ലക്ഷ്യം.

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ ഡി എഫിന്റെ മനുഷ്യമഹാശൃംഖല; അണിനിരന്നത് ലക്ഷങ്ങള്‍; സാക്ഷിയായി കേരളം

ഉച്ചകഴിഞ്ഞ് മനുഷ്യചങ്ങലയ്ക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലും ഇടുക്കി, വയനാട് ജില്ലകളില്‍ പ്രാദേശികമായും ചങ്ങല തീര്‍ത്തു. മുന്‍പെങ്ങുമില്ലാത്ത മുന്നൊരുക്കങ്ങളാണ് മനുഷ്യചങ്ങലക്കായി ഇടതുമുന്നണി നടത്തിയത്.

സംസ്ഥാന വ്യാപകമായി 35,000 പ്രാദേശിക പ്രചാരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ എഴുപതുലക്ഷത്തോളം പേര്‍ പങ്കെടുത്തെന്ന് എല്‍ഡിഎഫ് പറയുന്നു. ഇവര്‍ക്കു പുറമെ രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തുന്ന നിരവധി പേരും മനുഷ്യചങ്ങല ഉന്നയിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം മൂലം പങ്കാളികളാകുമെന്ന് ഇടതുമുന്നണി അവകാശപ്പെട്ടിരുന്നു.

കൃത്യം നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിയാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത് . ഒരുമണിക്കൂറാണ് പരിപാടി. തുടര്‍ന്ന് 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. കാസര്‍കോട് കണ്ണൂര്‍ രാമനാട്ടുകര മലപ്പുറം പെരുന്തല്‍മണ്ണ പട്ടാമ്പി തൃശൂര്‍ എറണാകുളം ആലപ്പുഴ തിരുവന്തപുരം കളിയിക്കാവിള റൂട്ടിലാണ് മഹാശൃംഖല തീര്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Human chain in Kerala on Sunday against CAA, News, Politics, Chief Minister, Pinarayi vijayan, Pathanamthitta, Kasaragod, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia