എല്‍ ഡി എഫിന്റെ മനുഷ്യശൃംഖല കണ്ണൂരില്‍ കണ്ണികളായത് അഞ്ച് ലക്ഷം പേര്‍

 


കണ്ണൂര്‍: (www.kvartha.com 27.01.2020) എല്‍ ഡി എഫിന്റെ മനുഷ്യശൃംഖലയില്‍ കണ്ണൂരില്‍ കണ്ണികളായത് അഞ്ച് ലക്ഷം പേര്‍. ഇതോടെ കണ്ണൂരില്‍ എല്‍ ഡി എഫ് മനുഷ്യശൃംഖല ചരിത്ര സംഭവമായി മാറി. ജനലക്ഷങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശൃംഖലയില്‍ അണിചേരാന്‍ ദേശീയ പാതയിലേക്ക് ഒഴുകി എത്തിയത്.

മനുഷ്യശൃംഖലയില്‍ ജില്ലയില്‍ നിന്നും കണ്ണിചേര്‍ന്നത് അഞ്ചു ലക്ഷത്തോളം പേരാണെന്നാണ് എല്‍ ഡി എഫിന്റെ അവകാശവാദം.
നേരത്തെ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്നായിരുന്നു എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍ പ്രഖ്യാപിച്ചിരുന്നത്. ആവേശത്തോട ശൃംഖലയില്‍ അണിനിരക്കാന്‍ ന്യൂനപക്ഷ സമുദായ നേതാക്കളും അംഗങ്ങളും മത്സരിച്ചു. നമ്മുടെ രാജ്യത്തിന്റെ ഈടുവയ്പായ ഭരണഘടന സംരക്ഷിക്കുമെന്ന് ശൃംഖലയില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ പ്രതിജ്ഞയെടുത്തു.

എല്‍ ഡി എഫിന്റെ മനുഷ്യശൃംഖല കണ്ണൂരില്‍ കണ്ണികളായത് അഞ്ച് ലക്ഷം പേര്‍

കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് മുതല്‍ കോഴിക്കോട് അതിര്‍ത്തിയിലെ പൂഴിത്തലവരെ 84 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ജില്ലയില്‍ മനുഷ്യശൃംഖല തീര്‍ത്തത്. സംഘാടകരുടെ കണക്കുകുട്ടലുകള്‍ക്കെല്ലാമപ്പുറം ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അഞ്ചും ആറും നിരകളായാണ് ജനങ്ങള്‍ ചങ്ങല കോര്‍ത്തത്.

സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ശൃംഖലയില്‍ അണിനിരന്നു.

എല്‍ ഡി എഫിന്റെ മനുഷ്യശൃംഖല കണ്ണൂരില്‍ കണ്ണികളായത് അഞ്ച് ലക്ഷം പേര്‍

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വര്‍ധിച്ച പങ്കാളിത്തമാണ് കാസര്‍കോട് അതിര്‍ത്തി പ്രദേശത്ത് ഏറ്റവും കൂടുതലുണ്ടായത്. സിപി എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണന്‍ കാലിക്കടവില്‍ ജില്ലയിലെ ആദ്യകണ്ണിയായി. എഴുത്തുകാരന്‍ എം മുകുന്ദനായിരുന്നു പൂഴിത്തലയില്‍ അവസാന കണ്ണി. 55 കേന്ദ്രങ്ങളില്‍ പൊതുയോഗവുമുണ്ടായി.

കണ്ണൂര്‍ എ കെ ജി സ്റ്റാച്യു പരിസരത്ത് മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കഥാകൃത്ത് ടി പത്മനാഭന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, സി എന്‍ ചന്ദ്രന്‍, പട്ടുവം അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവര്‍ കണ്ണികളായി. സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ടി പത്മനാഭന്‍ അധ്യക്ഷനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Human chain in Kerala on Sunday against CAA, Kannur, News, Politics, Rally, LDF, Protection, Kasaragod, Kozhikode, CPM, Family, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia