Trade Fraud | ഓണ്‍ലൈന്‍ ട്രേഡില്‍ വന്‍ലാഭവിഹിതം വാഗ്ദാനം ചെയ്തു; മട്ടന്നൂര്‍ സ്വദേശിയില്‍ നിന്നും 9.5 ലക്ഷം രൂപ തട്ടിയെടുത്തു

 


കണ്ണൂര്‍: (KVARTHA) ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായെന്ന പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
  
Trade Fraud | ഓണ്‍ലൈന്‍ ട്രേഡില്‍ വന്‍ലാഭവിഹിതം വാഗ്ദാനം ചെയ്തു; മട്ടന്നൂര്‍ സ്വദേശിയില്‍ നിന്നും 9.5 ലക്ഷം രൂപ തട്ടിയെടുത്തു

പരാതിക്കാരന്റെ മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്നതിന് താല്‍പര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ട് കോള്‍ വരികയായിരുന്നു. കോയിന്‍ ഡി.സി എക്സസെന്ന ട്രേഡിങ് മാര്‍ക്കെറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണകളായി തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റാണെന്നും ഇതിനു പിന്നില്‍ തട്ടിപ്പുകാരാണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ പണം അയച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാല്‍ വീണ്ടും പണം നല്‍കിയാല്‍ മാത്രമേ തിരികെ നല്‍കാന്‍ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്.

മറ്റൊരു പരാതിയില്‍ യോനോ ആപ്പിന്റെ പേരില്‍ വ്യാജ മെസ്സേജ് അയച്ച് പണം തട്ടിയതില്‍ എടക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാവിലായി സ്വദേശിയായ പരാതിക്കാരന്റെ മൊബൈല്‍ നമ്പറിലേക്ക് യോനോ റിവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ അത് പിന്‍വലിക്കണമെന്നും വ്യാജ മെസ്സേജ് അയച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണിലേക്ക് വന്ന ഒ ടി പി പറഞ്ഞ് നല്‍കാന്‍ ആവശ്യപെടുകയായിരുന്നു. ഒ ടി പി പറഞ്ഞ് നല്‍കിയതോടെ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും 49,875 രൂപ തട്ടിയെടുക്കുകയായിരുന്നു.

വാട്ട്സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുത്. അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോവണമെന്ന് പൊലിസ്മുന്നറിയിപ്പു നല്‍കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു.

Keywords:  Kannur, Kerala, Kerala-News,Kannur-News, Complaint, Fraud, Case, Online Trade, Cyber Crime, Crime, Police, Whatsapp, Social Media, Mobile Phone, Message, Huge profit offer in Online trade: ₹ 9,50,000 extorted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia