ഇലവീഴാപ്പൂഞ്ചിറയിലെ കൂറ്റന്‍ കുളവും തടയണകളും പൂര്‍ത്തിയായി; ടൂറിസത്തിന് ഇനി പുത്തന്‍ ഉണര്‍വ്
Feb 12, 2018, 10:36 IST
ADVERTISEMENT
കോട്ടയം:(www.kvartha.com 12/02/2018) ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ 10.30 ന് മുന്‍ ധനകാര്യമന്ത്രി കെ എം മാണി എം എല്‍ എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മന്ത്രി മാത്യു ടി തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തും. പൂര്‍ത്തീകരിച്ച പദ്ധതി ജോസ് എബ്രഹാം എം പി ജില്ലാ കളക്ടര്‍ ഡോ.ബി എസ് തിരുമേനിക്ക് കൈമാറും.
കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3200 അടി ഉയരത്തിലാണ് പദ്ധതി പ്രദേശം എന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. 225 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും, ചെക്ക്ഡാമുകള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി കഴിഞ്ഞത്. കെ.എം മാണി ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെയാണ് പദ്ധതികള്‍ക്കായി നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചെരിവുകള്‍ക്കിടയിലാണ് വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു. കാലാകാലമായി ഉണ്ടായ മണ്ണൊലിപ്പിന്റെയും മറ്റു സംരക്ഷണപ്രവര്‍ത്തനങ്ങളുടെ അഭാവത്തിലും ചിറ നശിപ്പിക്കപ്പെടുകയായിരുന്നു. മലയിടുക്കുകളില്‍ വേനല്‍കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് ചിറ പൂര്വ്വസ്ഥിതിയില്കൊണ്ടുവന്നത്. വേനല്‍കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും, വര്‍ഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം.
അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് വശങ്ങള് സംരക്ഷിച്ചു നിര്‍മ്മിക്കുന്ന കുളത്തില്‍ ഏകദേശം 225 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും. കുളത്തിനടുത്ത്തന്നെ മറ്റൊരു മലഞ്ചെരിവിലെ ഉറവയില്‍ നിന്നും ഒഴുകി വരുന്ന വെള്ളം 2.5മീ.നീളം മാത്രമുള്ള ചെക്ക്ഡാം നിര്‍മ്മിച്ച്, അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്ത് ഏകദേശം 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുവാന്‍ സാധിക്കുന്ന പദ്ധതിയും ഇതിനോടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിനോട് അനുബന്ധിച്ച് തന്നെ മറ്റൊരു തടയണകൂടി നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു.
കുളവും തടയണകളും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മറ്റ് പമ്പിംഗ് സൗകര്യങ്ങളൊന്നും കൂടാതെ പൈപ്പുകള്‍ വഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകള്‍ക്കും എത്തിക്കുവാനും സാധിക്കും. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മേലുകാവിനും സമീപ പഞ്ചായത്തുകള്‍ക്കും പദ്ധതി വലിയൊരാശ്വാസമായിരിക്കും. നട്ടുച്ചയ്ക്ക് കോടമഞ്ഞ് കാണപ്പെടുന്ന ജില്ലയുടെ ഏകപ്രദേശമാണ് ഇലവീഴാപൂഞ്ചിറ. മലമുകളില്‍ നിന്നും കാണുന്ന ഭൂപ്രകൃതിയും, മലങ്കരഡാമിന്റെ ജലാശയവും കണ്ണിന് കൗതുകമേകുന്ന കാഴ്ചയാണ്.
കൗതുകകരമായ കാഴ്ചകള്‍ കാണാന്‍ ആയിരകണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഇലവീഴാപൂഞ്ചിറയിലെ ജലസേചനവകുപ്പിന്റെ പ്രവര്‍ത്തനം, പൂഞ്ചിറയുടെ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും ഗ്രീന്ടൂറിസം പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ എം മാണി എം എല്‍ എ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, MLA, Inauguration, Minister, Tourism, Green tourism, Huge pool and dip in Elaveezapoonchira are completed; new wave of tourism

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.