Fire | അങ്കമാലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

 


കൊച്ചി: (KVARTHA) അങ്കമാലി കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അങ്കമാലി ഫയര്‍‌സ്റ്റേഷനിലെ രണ്ട് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചാലക്കുടി അടക്കമുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂനിറ്റുകളെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിന്റെ മുന്‍ വശത്താണ് തീപ്പിടിച്ചത്. മൂന്നു നിലയിലെ ആദ്യ നിലയില്‍ റസ്റ്റോറന്റാണ്. റോഡിലൂടെ പോകുന്നവരാണ് തീപടരുന്നത് ആദ്യം ശ്രദ്ധിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Fire | അങ്കമാലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

Keywords: Huge fire broke out in 3 Storey building in Angamaly, Ernakulam, News, Angamaly, Fire, Fire Force, Passengers, Restaurant, Building, Trapped, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia