Remanded | കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: വിദ്യാര്‍ഥികള്‍ ഉള്‍പെടെ 3 പേര്‍ റിമാന്‍ഡില്‍
 

 
Huge Drug Smuggling in Kannur; 3 Remanded, Kannur, News, Remand, Police, Rain, Students, Court, Kerala News
Huge Drug Smuggling in Kannur; 3 Remanded, Kannur, News, Remand, Police, Rain, Students, Court, Kerala News


ഇവരുടെ കൈയില്‍ നിന്നും 5.60 ഗ്രാം എംഡിഎംഎയും 3.72 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു


 
ഹോടെല്‍ മുറിയിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍, ചെറുകവറുകള്‍, 1000 രൂപ, മൂന്ന് മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു

 

കണ്ണൂര്‍: (KVARTHA) നഗരത്തിലെ ലോഡ് ജില്‍ നിന്നും മയക്ക് മരുന്നുമായി അറസ്റ്റിലായ വിദ്യാര്‍ഥികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാര്‍കോടിക് ആക്ട് പ്രകാരമാണ് മയക്കുമരുന്ന് വില്‍പനക്കാരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.


വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സിനാന്‍(20), മുഹമ്മദ് ശെസീന്‍(21), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപി ഫര്‍സീന്‍(20) എന്നിവരെയാണ് ഫോര്‍ട് റോഡിലെ യോയോ സ്റ്റേയില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും 5.60 ഗ്രാം എംഡിഎംഎയും 3.72 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. 


വ്യാഴാഴ്ച വൈകുന്നേരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ് ജില്‍ പരിശോധന നടത്തുകയായിരുന്നു. ഹോടെല്‍ മുറിയിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍, ചെറുകവറുകള്‍, 1000 രൂപ, മൂന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പെടെ പിടിച്ചെടുത്തതായും  പ്രതികളില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളാണെന്നും പൊലീസ് പറഞ്ഞു. 

ജില്ലയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎയും കഞ്ചാവെന്ന് പറഞ്ഞ പൊലീസ് കണ്ണൂരില്‍ തന്നെയുള്ള മറ്റൊരു സംഘമാണ് പ്രതികള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്നതെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്നും അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ എസ് ഐമാരായ സവ്യസചി, കെ രാജേഷ്, സിപിഒമാരായ രാജേഷ്, വിനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia