E-cigarettes | സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഞെട്ടി രക്ഷിതാക്കള്‍, കണ്ടെത്തിയത് ഇ-സിഗരറ്റ്; പൊലീസ് നടത്തിയ പരിശോധനയില്‍ കടകളില്‍ നിന്നും ലഭിച്ചത് വന്‍ശേഖരം
Dec 28, 2022, 17:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഞെട്ടി രക്ഷിതാക്കള്‍, കാരണം ബാഗിനകത്ത് ഉണ്ടായിരുന്നത് ഇ-സിഗരറ്റ്. ആദ്യനോട്ടത്തില്‍ മിഠായിയാണെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. വിശദമായി പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെയാണ് സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നഗരത്തിലെ ഒരു ഡ്യൂടി ഫ്രീ ഷോപില്‍ നിന്നുമാണ് ഇത് വാങ്ങിയതെന്ന് കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നഗരത്തിലെ രണ്ട് കടകളില്‍ പൊലീസ് പരിശോധന നടത്തുകയും ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടുകയും ചെയ്തു.
പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂടി ഫ്രീ ഷോപ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന. ഇന്‍ഡ്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇ-സിഗരറ്റ് ഒരുതവണ ഉപയോഗിച്ചാല്‍ കുട്ടികള്‍ ഇതിന് അടിമപ്പെടുമെന്ന് ആരോഗ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
Keywords: Huge collection of e-cigarettes recovered from shops during police raid, Thrissur, News, Raid, Drugs, Children, Parents, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

