Onam Sadya | തോന്നിയത് പോലെ ഉണ്ണാനും വിളമ്പാനും ഉള്ളതല്ല ഓണസദ്യ! പാലിക്കാനുണ്ട് ചില ചിട്ടവട്ടങ്ങള്‍; കെങ്കേമമാക്കാന്‍ ഉപ്പേരി മുതല്‍ പായസം വരെ 27 വിഭവങ്ങളും

 


തിരുവനന്തപുരം: (www.kvartha.com) പാട്ടുംപാടി കൂട്ടുകാരുമൊത്ത് ചിരട്ടപ്പാത്രത്തില്‍ മണ്‍ചോറും പച്ചിലക്കറികളും ഒരുക്കി വട്ടയിലയില്‍ സദ്യവിളമ്പി കഴിച്ചിരുന്ന കുട്ടിക്കാലം ഏതൊരു മലയാളിയുടെയും എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. എന്നാല്‍ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്.
           
Onam Sadya | തോന്നിയത് പോലെ ഉണ്ണാനും വിളമ്പാനും ഉള്ളതല്ല ഓണസദ്യ! പാലിക്കാനുണ്ട് ചില ചിട്ടവട്ടങ്ങള്‍; കെങ്കേമമാക്കാന്‍ ഉപ്പേരി മുതല്‍ പായസം വരെ 27 വിഭവങ്ങളും

ഓണസദ്യ തയ്യാറാക്കാന്‍ കുടുംബത്തിലെ ഓരോ അംഗവും ഏതെങ്കിലും തരത്തില്‍ സംഭാവന നല്‍കണം. പരമ്പരാഗതമായി, 60-ലധികം ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 26 വ്യത്യസ്ത തരം കറികളും വറുത്ത പച്ചക്കറികളും മധുരപലഹാരങ്ങളും മറ്റും ഇതില്‍ അടങ്ങിയിരിക്കുന്നു. സദ്യ കൈകൊണ്ട് കഴിക്കുകയും തറയില്‍ വെച്ച വാഴയിലയില്‍ വിളമ്പുകയും ചെയ്യുന്നു. ഈ ആചാരം എളിമയുടെയും എല്ലാവരും തുല്യരാണെന്നതിന്റെയും പ്രതിഫലനമാണ്.

മധുരം, ഉപ്പ്, പുളി, മസാലകള്‍ എന്നിങ്ങനെ എല്ലാ രുചിക്കൂട്ടുകളും ഓണം സദ്യയില്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ തേങ്ങ, ശര്‍ക്കര, ചേന, വിവിധതരം പയര്‍ എന്നിവയുള്‍പെടെ ധാരാളം പ്രാദേശിക ചേരുവകള്‍ അടങ്ങിയ പലതരം രുചിക്കൂട്ടുകളാണ് ഓണസദ്യയില്‍ ഉപയോഗിക്കുന്നത്.

ഓണസദ്യയില്‍ വിളമ്പുന്ന 27 വിഭവങ്ങള്‍:

1. പപ്പടം
2. ഉപ്പേരി
3. ശര്‍ക്കര വരട്ടി
4. ഇഞ്ചി കറി
5. മാങ്ങ കറി
6. നാരങ്ങ കറി
7. പച്ചടി
8. ഓലന്‍
9. എരിശ്ശേരി
10. അവിയല്‍
11. തോരന്‍
12. ചോര്‍
13. പരിപ്പു കറി
14. മെഴ്ക്കുപുരട്ടി
15. സാമ്പാര്‍
16. പുളിശ്ശേരി
17. കാലന്‍
18. മോരു കാച്ചിയത്
19. വെള്ള കിച്ചടി
20. രസം
21. കൂട്ടുകറി
22. നെയ്യ്
23. ഇഞ്ചി തയിര്‍
24. പൂവന്‍ പഴം
25. പാലട പ്രഥമന്‍
26. ചുവന്ന കിച്ചടി
27. പഴം പ്രഥമന്‍

എങ്ങനെ വിളമ്പണം:

ചില അവസരങ്ങളില്‍ എങ്കിലും ഓണസദ്യ തയ്യാറാക്കുന്നതിനേക്കാള്‍ പാടാണ് അത് വിളമ്പുന്നതിന്. കാരണം ഓണസദ്യ വിളമ്പുന്നതിന് പ്രത്യേകം ചില ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. ഓണസദ്യയില്‍ ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടതേ അറ്റത്ത് വേണം ഉപ്പേരി വിളമ്പുന്നതിന്. ഇലയുടെ വലതേ അറ്റത്ത് നിന്ന് അവിയല്‍ വിളമ്പണം. തുടര്‍ന്ന് അതിനോട് ചേര്‍ന്ന് തന്നെ കാളനും ഓലനും കൂട്ടുകറിയും വിളമ്പണം.

എല്ലാം കറികളും വിളമ്പിക്കഴിഞ്ഞ് മാത്രമേ ചോറ് വിളമ്പാന്‍ പാടുകയുള്ളൂ. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊടിച്ച് ചേര്‍ത്ത് വേണം കഴിക്കാന്‍ തുടങ്ങേണ്ടത്. ആദ്യത്തെ ചോറ് കഴിച്ച ശേഷം പിന്നീട് സാമ്പാര്‍ ചേര്‍ത്ത് ചോറ് കഴിക്കണം. സാമ്പാറിന് ശേഷം പുളിശേരി ചേര്‍ത്ത് അല്‍പം ചോറ് കൂടി കഴിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ചോറ് കഴിക്കുന്നത് പൂര്‍ണമാകുകയൂള്ളൂ. എല്ലാറ്റിനും അവസാനം പായസവും വിളമ്പി, സദ്യ പൂര്‍ത്തിയാക്കുന്നു.

എങ്ങനെ കഴിക്കണം:

ഓണസദ്യ കഴിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. സദ്യ വിളമ്പിക്കഴിഞ്ഞാല്‍ ആദ്യം പരിപ്പ് കൂട്ടി ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. കൂട്ടുകറിയും അവിയലും തോരനും ഒക്കെ പരിപ്പ് ഒഴിച്ച് ചോറ് കഴിക്കുമ്പോള്‍ ഒപ്പം കഴിക്കുക. പരിപ്പ് ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ സാമ്പാര്‍ ഒഴിച്ച് ചോറ് കഴിക്കണം. ആ സമയത്ത് കഴിക്കാനുള്ളതാണ് മധുരക്കറിയും കിച്ചടികളും. അതു കഴിഞ്ഞാല്‍ പായസത്തിന്റെ വരവാണ്. അതിനൊപ്പം കഴിക്കാനുള്ളതാണ് നാരങ്ങ അച്ചാര്‍. പായസത്തിന്റെ മധുരം മാറി കിട്ടുന്നതിനു വേണ്ടിയാണ് അത്.

പിന്നെ കഴിക്കേണ്ടത് പുളിശ്ശേരിയാണ്. മാങ്ങാ അച്ചാര്‍ കഴിക്കേണ്ടത് പുളിശ്ശേരിക്കൊപ്പമാണ്. ദഹനത്തിനായി ഓലനും കഴിക്കാം. അടുത്തതായി രസമാണ്, രസത്തിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. സദ്യ ദഹിക്കുന്നതിനുള്ളതാണ് ഇത്. ഏറ്റവും അവസാനമായി കഴിക്കേണ്ടത് പച്ചമോരും പാവയ്ക്കാച്ചാറുമാണ്.

Keywords: Onam-Food, Onam, Celebration, Festival, Food, Top-Headlines, Latest-News, Onam Sadya, Rice, Ghee, Mango Pickle, Pappadam, ONAM 2023, Traditional Onam Sadya, News, Kerala, Malayalam News, Onam Sadya and dishes: Certain rules for eating and serving. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia