World record | ഫുട്ബോള്‍ ജഗിളിങില്‍ വിസ്മയം സൃഷ്ടിച്ച് ഹൃത്വിക്: തേടിയെത്തിയത് വേള്‍ഡ് റെകോര്‍ഡ് ഓഫ് ഇന്‍ഡ്യ
                                                 Nov 16, 2022, 20:59 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) ഖത്വറില്‍ ഫുട്ബോള്‍ ലോക കപ് ചാംപ്യന്‍ഷിപിന് പന്തുരുളാന്‍ ഏതാനും ദിവസം അവശേഷിക്കെ വേള്‍ഡ് റെകോര്‍ഡ്സ് ഓഫ് ഇന്‍ഡ്യയില്‍ ഇടം നേടി കണ്ണൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥി. മുണ്ടയാട് താര്‍റോഡിലെ ഗോളെന്ന വീട്ടില്‍ താമസിക്കുന്ന ഹൃത്വിക് ദിലീഷെന്ന പതിനൊന്നുവയസുകാരനാണ് കാല്‍പന്തുകളിലെ ലോകറെകോര്‍ഡിന് ഉടമയായിരിക്കുന്നത്. 
 
 രണ്ടുമിനുട് 30 സെകന്‍ഡ് പന്ത് നിലത്തുവീഴാതെ 249 തവണ കാലുകള്‍ കൊണ്ട് ജഗിള്‍ ചെയ്ത റെകോര്‍ഡാണ് ഹൃത്വിക് ദിലീഷിനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് തളിപ്പറമ്പ് തിരുവെട്ടൂര്‍ കാരക്കുണ്ടിലെ എയ്റോസിസ് കോളജ് ഓഫ് ഏവിയേഷന്‍ ആന്‍ഡ് മാനേജ്മെന്റ് മൈതാനത്താണ് ഹൃത്വിക് അവിസ്മരണീയ പ്രകടനം നടത്തിയത്.
ഗിനസ് റെകോര്‍ഡ് നോമിനി കൂടിയാണ് ഹൃത്വിക്. പത്തുമിനുട് 25 സെകന്‍ഡു കൊണ്ടു 1025 തവണ പന്തു നിലത്തുവീഴാതെ ഹൃത്വിക് കാലുകള്‍ കൊണ്ടു ജഗിള്‍ ചെയ്തിട്ടുണ്ട്. ഇതാണ് ഗിനസ് ബുകില്‍ നോമിനേഷന്‍ ചെയ്തിട്ടുള്ളത്. ഫുട്ബോള്‍ താരമായ ദിലീഷിന്റെ മകനാണ് ഹൃത്വിക്. അച്ഛന്‍ തന്നെയാണ് ഈ കൊച്ചുമിടുക്കന്റെ പരിശീലകന്‍.
മുന്‍ കെല്‍ട്രോണ്‍ ഫുട്ബോള്‍ താരം കൂടിയാണ് ദിലീഷ്. 2010 നവംബര്‍ 18 നാണ് ഹൃത്വിക് ജനിച്ചത്. ചിന്‍മയ വിദ്യാലയ ചാലയിലെ കണ്ണൂര്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഖത്വര്‍ ലോക കപില്‍ അര്‍ജന്റീനയെ ഫേവറേറ്റ് ടീമായി കാണുന്ന ഹൃത്വിക് പക്ഷെ ഇക്കുറി ബ്രസീല്‍ കപ് അടിക്കുമെന്നാണ് പറയുന്നത്. രാജിക ദിലീഷാണ് അമ്മ. കഴിഞ്ഞ ഒക്ടോബര്‍ 12ന് തിരുവനന്തപുരം നന്ദാവനം മുസ്ലിം അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ സമ്മാനദാനം നിര്‍വഹിച്ചു.
Keywords: Hrithik created wonder in football juggling: India's world record sought, Kannur, News, Record, Football Player, Football, Student, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

