Swapna Suresh | 'സര്‍കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു'; സ്വപ്ന സുരേഷിനെ എച്ആര്‍ഡിഎസ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
Jul 6, 2022, 13:02 IST
പാലക്കാട്: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എച്ആര്‍ഡിഎസ് കംപനി ജോലിയില്‍നിന്ന് പുറത്താക്കി. കേസുകള്‍ക്കിടെ സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതിനാലാണ് നടപടി എന്നാണ് കംപനിയുടെ വിശദീകരണം.
സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ സര്‍കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ആര്‍ഡിഎസ് ആരോപിക്കുന്നു. ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ആര്‍ഡിഎസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസില്‍ എച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത് ശമ്പളം നല്‍കുന്ന സ്ഥിതിക്ക് കൂട്ടുപ്രതിയായ സ്വപ്നക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ലെന്ന് കണ്ടാണ് എച്ആര്‍ഡിഎസ് ജോലി നല്‍കിയതെന്ന് എച്ആര്‍ഡിഎസ് അധികൃതര്‍ വിശദീകരിക്കുന്നു.
എന്നാല്‍ സംഭാവനകള്‍ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനയ്ക്ക് കേസിലും വിവാദങ്ങളിലും പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും എച്ആര്‍ഡിഎസ് വിശദീകരിക്കുന്നു. സര്‍കാര്‍ സംവിധാനങ്ങളോട് പൊരുതി നില്‍ക്കാന്‍ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും എച്ആര്‍ഡിഎസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു
ജയില്‍ മോചിതയായതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് എച്ആര്‍ഡിഎസ് നിയമനം നല്‍കിയത്. ശമ്പള ഇനത്തില്‍ 43000 രൂപയും യാത്രാ ബത്തയായി 7000 രൂപയും അടക്കം 50000 രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.
ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സൗജന്യ സേവനം തുടരാന്‍ അനുവദിക്കണമെന്ന സ്വപ്നയുടെ അഭ്യര്‍ഥന പരിഗണിച്ച് സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.