Insects Get Out | ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും കാണുന്ന പ്രാണികളെ തുരത്താന്‍ ചില പൊടിക്കൈകള്‍ ഇതാ! ഫലം ഉറപ്പ്

 

കൊച്ചി: (KVARTHA) മാസശമ്പളം വാങ്ങുന്ന പലരും സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരുമിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വീട്ടമ്മമാര്‍ക്ക് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മറ്റൊന്നുമല്ല, പരിപ്പ്, പയര്‍, കടല തുടങ്ങിയ പയറുവര്‍ഗങ്ങളിലും ധാന്യങ്ങളില്‍ കാണുന്ന പ്രാണികള്‍ തന്നെയാണ്. കൂടുതല്‍ സമയം വയ്ക്കുന്നതിനാല്‍ ഇവ അതില്‍ കയറി കിടക്കുകയും സാധനങ്ങള്‍ പെട്ടെന്ന് മോശമാവുകയും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

Insects Get Out | ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും കാണുന്ന പ്രാണികളെ തുരത്താന്‍ ചില പൊടിക്കൈകള്‍ ഇതാ! ഫലം ഉറപ്പ്

ഇത്തരം സാഹചര്യങ്ങളില്‍ പലരും നിസഹായരാകുന്നത് പതിവാണ്. കാരണം ഒരുമിച്ച് വാങ്ങിയ സാധനങ്ങളെല്ലാം ഉപയോഗിക്കാനാകാതെ കേടുവന്നാല്‍ സഹിക്കാനാകുമോ. എന്നാല്‍ ചില പൊടി കൈകള്‍ പ്രയോഗിച്ചാല്‍ ഇനി ഇത്തരത്തില്‍ പ്രാണികള്‍ ധാന്യങ്ങളില്‍ കടക്കാതെ സൂക്ഷിച്ച് വെക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് അറിയാം.

കറിവേപ്പില ഉപയോഗിക്കാം

കറിവേപ്പില ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒന്നോ രണ്ടോ തണ്ട് കറിവേപ്പില എടുത്ത് ധാന്യങ്ങള്‍ ഇട്ടുവെക്കുന്ന പാത്രത്തില്‍ സൂക്ഷിക്കുക. ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ്. അതുകൊണ്ടുതന്നെ കറിവേപ്പില ഇടുന്നതിലൂടെ അത് പ്രാണികളെ നശിപ്പിക്കുകയും ധാന്യങ്ങള്‍ കേടാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ധാന്യങ്ങള്‍ ഇടുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം ഉണ്ടാവാന്‍ പാടില്ല. നന്നായി തുടച്ചു വൃത്തിയാക്കിയശേഷം മാത്രമേ ഇടാന്‍ പാടുള്ളൂ. കൂടാതെ പാത്രം നല്ലതുപോലെ എയര്‍ടൈറ്റ് ആയിരിക്കാനും ശ്രദ്ധിക്കണം. ഇത്രയും ചെയ്താല്‍ ധാന്യങ്ങള്‍ കേടാകാതെ സൂക്ഷിക്കാം.

ആര്യവേപ്പ്

ആര്യവേപ്പ് ഉപയോഗിച്ചും ഇത്തരം പ്രശ്നങ്ങളെ നേരിടാം. ധാന്യങ്ങള്‍ ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്‍പം ഇലകള്‍ ഇട്ട് നല്ലതുപോലെ അടച്ച് വെക്കുക. മുകളില്‍ പറഞ്ഞതു പോലെ ഇതില്‍ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി അഥവാ നേരത്തെ തന്നെ പ്രാണികള്‍ കടന്നിട്ടുണ്ടെങ്കില്‍ അവ നശിച്ച് പോവുന്നതിനും ആര്യവേപ്പിന്റെ ഇല സഹായിക്കുന്നു.

വെളുത്തുള്ളി


വെളുത്തുള്ളി കൊണ്ടും നമുക്ക് ഈ പ്രശ്നത്തെ നേരിടാം. ആരോഗ്യ സൗന്ദര്യ ഗുണങ്ങളില്‍ മികച്ചത് തന്നെയാണ് വെളുത്തുള്ളി. എന്നാല്‍ ഇത് പരിപ്പ് പോലുള്ള പയര്‍വര്‍ഗങ്ങള്‍ നശിച്ച് പോവുന്നതിന് പരിഹാരം കാണുന്നു. വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടില്ല. ഇനി മുളപ്പിച്ച വെളുത്തുള്ളി ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ മുകുളങ്ങള്‍ കളഞ്ഞ് വേണം ഉപയോഗിക്കാന്‍. മറിച്ചായാല്‍ വെളുത്തുള്ളി ചീഞ്ഞ് പോകാന്‍ സാധ്യതയുണ്ട്.

വെയിലത്ത് വെച്ച് ഉണക്കുക


കടയില്‍ നിന്ന് കൊണ്ട് വന്ന ഉടന്‍ തന്നെ ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ കാലം സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് പയറിലെ എല്ലാ ജലാംശത്തേയും ഇല്ലാതാക്കുന്നു. ഇതിനുശേഷം ഇവയില്‍ പ്രാണികള്‍ ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ വീണ്ടും വെയിലത്തിടുന്നതും നല്ലതാണ്. ഇത് പ്രാണികളില്‍ നിന്ന് ഇവയെ സംരക്ഷിക്കുന്നു.

ഗ്രാമ്പൂ ഉപയോഗിക്കുക


കറികളില്‍ രുചി വര്‍ധിപ്പിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നാല്‍ രുചി വര്‍ധിപ്പിക്കാന്‍ മാത്രമല്ല ഇത്തരത്തില്‍ പ്രാണികളെ ഇല്ലാതാക്കുന്നതിനും ഗ്രാമ്പൂ സഹായിക്കുന്നുണ്ട്. ധാന്യങ്ങള്‍ ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. ഇതിന് ശേഷം ഒരു തരത്തിലും ഒരു പ്രാണികളും അകത്തുകടക്കില്ല.

Keywords: How to store lentils without bugs or insects, Kochi, News, Insects, Lentils, Home Tips, Housewife, Neem Leaves, Garlic, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia