SWISS-TOWER 24/07/2023

Fancy Ornaments | ഫാന്‍സി ആഭരണങ്ങള്‍ എങ്ങനെ മോശമാകാതെ സൂക്ഷിക്കാം; എളുപ്പ വഴികള്‍ അറിയാം!

 


ADVERTISEMENT

കൊച്ചി: (KVARTHA) ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ അധികവും സ്വര്‍ണാഭരണങ്ങളേക്കാള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നത് ഫാന്‍സി ആഭരണങ്ങളാണ്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ ധരിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഓരോ ആഭരണങ്ങള്‍ക്കും ഇവര്‍ പുതുമ വരുത്താന്‍ ശ്രദ്ധിക്കാറുമുണ്ട്.

എന്നാല്‍ ഫാന്‍സി ആഭരണങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. കല്ലകള്‍ പതിച്ചതോ, മുത്തുകളോ ഉള്ളവയാണെങ്കില്‍ അത് പെട്ടെന്ന് ഇളകിപ്പോകാന്‍ ഇടയുണ്ട്. ചില ആഭരണങ്ങള്‍ വളരെ വില പിടിപ്പുള്ളവ ആയതിനാല്‍ അത് മോശമാകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എങ്ങനെയാണ് ഫാന്‍സി ആഭരണങ്ങള്‍ മോശമാകാതെ സൂക്ഷിക്കുന്നത് എന്ന് നോക്കാം.

Fancy Ornaments | ഫാന്‍സി ആഭരണങ്ങള്‍ എങ്ങനെ മോശമാകാതെ സൂക്ഷിക്കാം; എളുപ്പ വഴികള്‍ അറിയാം!


*ആഭരണങ്ങള്‍ എപ്പോഴും വാര്‍ഡ്രോബിനുള്ളില്‍ അടച്ച് സൂക്ഷിക്കുക.

*യാത്ര പോകുമ്പോള്‍ ആഭരണങ്ങള്‍ കട്ടി കൂടിയ പാഡഡ് ബോക്സുകളിലോ കുപ്പികളിലോ ഇട്ട് ബാഗിലിടാം.

* വിയര്‍പ്പു പറ്റിയ ഭാഗങ്ങള്‍ കോടന്‍ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടയ്ക്കണം. പിന്നീട് അല്‍പനേരം ഉണങ്ങാന്‍ വയ്ക്കാം.

* മാസത്തില്‍ ഒരു തവണയെങ്കിലും തുടച്ചു വയ്ക്കുന്നത് പുതുമ നിലനിര്‍ത്തും.

*വെള്ളി ആഭരണങ്ങള്‍ മറ്റുള്ളവയ്ക്കൊപ്പം വയ്ക്കുകയാണെങ്കില്‍ തിളക്കം നഷ്ടപ്പെടുകയും എളുപ്പത്തില്‍ കറുത്തുപോകുകയും ചെയ്യും. അതുകൊണ്ടുതന്നെ അവ വെല്‍വെറ്റ് കവറുകളിലാക്കി സൂക്ഷിക്കുന്നത് നല്ലതാണ്.

*കമ്മലുകളില്‍ ടാല്‍കം പൗഡര്‍ പുരട്ടി ടിഷ്യു പേപറില്‍ പൊതിഞ്ഞുവച്ചാല്‍ പുതുമ നിലനിര്‍ത്താന്‍ കഴിയും.

*കനമുള്ളതും വലിയ കല്ലുകളോടു കൂടിയതുമായ ആഭരണങ്ങള്‍ അണിയുന്നത് വേനല്‍ക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്.

*ടെറാക്കോട്ടാ ആഭരണങ്ങള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി വയ്ക്കാം.

* ഹെയര്‍ സ്പ്രേ, പെര്‍ഫ്യൂം എന്നിവ ആഭരണങ്ങളില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Keywords: How to Store fancy Ornaments, Kochi, News, Fancy Ornaments, Silver Ornaments, Tissue Papper, Home Tips, Hair Spray, Cleaning, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia