SWISS-TOWER 24/07/2023

Treatment | കൈമുട്ടുകളും കാല്‍മുട്ടുകളും കറുത്തിരിക്കുന്നോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്; വീട്ടില്‍ നിന്നും തന്നെ പരീക്ഷിക്കാവുന്ന ചില ലഘുവൈദ്യങ്ങള്‍ ഇതാ!

 


ADVERTISEMENT

കൊച്ചി: (KVARTHA) പലരുടേയും കൈമുട്ടുകളും കാല്‍മുട്ടുകളും കറുത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കാണാന്‍ അത്രഭംഗിയുള്ളതല്ല, പലരും ഇതത്ര കാര്യമാക്കാറില്ലെങ്കിലും ചിലര്‍ക്ക് ഇതൊരു സൗന്ദര്യപ്രശ്‌നമായി തോന്നാറുണ്ട്. വിപണികളില്‍ കിട്ടുന്ന മരുന്നുകളൊക്കെ കറുപ്പ് നിറം മാറാന്‍ ഇവര്‍ പരീക്ഷിക്കാറുമുണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ബെഞ്ചിലും ഡെസ്‌ക്കിലും കൈ തുടര്‍ചയായി വച്ചതാണ് ഇത്തരത്തില്‍ മിക്കവരുടെയും കൈമുട്ട് കറുത്തിരിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെല്ലാം സംരക്ഷിക്കുന്നതുപോലെ തന്നെ കൈമുട്ട് മൃദുലവും തിളക്കമുള്ളതും ആക്കിവെക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ മതി. ഫലം ഉറപ്പായും ലഭിച്ചിരിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
 
Treatment |  കൈമുട്ടുകളും കാല്‍മുട്ടുകളും കറുത്തിരിക്കുന്നോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്; വീട്ടില്‍ നിന്നും തന്നെ പരീക്ഷിക്കാവുന്ന ചില ലഘുവൈദ്യങ്ങള്‍ ഇതാ!


കൈമുട്ടിന്റെ കറുപ്പ് ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍:


*തുല്യ അളവില്‍ പഞ്ചസാരയും ഒലിവ് ഓയിലും മിക്‌സ് ചെയ്ത് കൈമുട്ടുകളില്‍ ഉരയ്ക്കുന്നത് നല്ലതാണ്. അഞ്ചു മിനിറ്റു നേരം മൃദുവായി സ്‌ക്രബ് ചെയ്തതിന് ശേഷം കഴുകി കളയാം. ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഉത്തമമാണ്.

* ഗ്ലിസറിനും പനിനീരും സമംചേര്‍ത്ത് രാത്രി കിടക്കും മുന്‍പ് കൈമുട്ടുകളില്‍ പുരട്ടി, രാവിലെ കഴുകിക്കളഞ്ഞാലും ഇ...

*കൈമുട്ടുകള്‍ മനോഹരമാക്കാന്‍ പാല് നല്ലൊരും പോംവഴിയാണ്. ഇളംചൂടുള്ള പാല്‍ മുട്ടുകളില്‍ പുരട്ടി തടവിയാല്‍ സ്വാഭാവിക നിറം ലഭിക്കും. മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

*കറ്റാര്‍വാഴ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ഫലം ചെയ്യും.

*ചെറുനാരങ്ങ നീര് കൈമുട്ടിന്റെ കറുപ്പ് ഇല്ലതാക്കാനുള്ള മികച്ച വഴിയാണ്. ചെറുനാരങ്ങാനീര് പുരട്ടുന്നതിനുമുന്‍പ് മോയിചറൈസര്‍ പുരട്ടുക.

*കടലമാവും തൈരും കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.

*പുതിനയില അരച്ചത് കൈമുട്ടില്‍ പുരട്ടിയാല്‍ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും

*പുതിനയില വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഇത് കൈമുട്ടില്‍ പുരട്ടാം. അല്‍പനേരം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകി കളയാം.

*കൈമുട്ടുകളിലെ ഇരുണ്ട നിറം മാറാന്‍ ബദാം പരിപ്പ് പച്ച പാലില്‍ അരച്ചുപുരട്ടുന്നതും നല്ലതാണ്. രണ്ടാഴ്ച സ്ഥിരമായി ചെയ്താല്‍ പ്രകടമായ വ്യത്യാസം കാണാം.

*വിനാഗിരിയില്‍ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകള്‍ കൂടെക്കൂടെ തടവുന്നതും കറുപ്പുനിറം മാറി കൈമുട്ടുകള്‍ മൃദുവാകാന്‍ സഹായിക്കും.

*നാരങ്ങയ്ക്ക് ബ്ലീചിങ് ഇഫക്ട് ഉണ്ട്. അതിനാല്‍ നാരങ്ങാ മുറിച്ച് കൈമുട്ടുകളില്‍ ഉരസിയാല്‍ കറുപ്പുനിറം അകലും. ഒരു ടേബിള്‍സ്പൂണ്‍ ചീവയ്ക്കാ പൊടിയില്‍ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ചു കുഴമ്പാക്കി കൈമുട്ടുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

*സോഡയും പാലും ചേര്‍ത്ത് പുരട്ടാം.

*വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും കലര്‍ത്തി കൈമുട്ടില്‍ പുരട്ടാം.

*രക്തചന്ദനം, രാമച്ചം ഇവ അരച്ച് കൈകളില്‍ പുരട്ടുന്നതും നല്ലതാണ്.

Keywords: How To Prevent and Treat Dark Knees And Elbows, Kochi, News, Dark Knees And Elbows, Treatment, Health Tips, Health, Warning, Milk, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia