Akshaya Tritiya | അക്ഷയതൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത്? ഈ സത്കർമങ്ങൾ ചെയ്യുക

 


തിരുവനന്തപുരം: (www.kvartha.com) അക്ഷയതൃതീയ ദിനത്തില്‍ ദാന ധര്‍മങ്ങള്‍ നടത്തുക, പിതൃതര്‍പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങള്‍ വായിക്കുക, ഭാഗവത പാരായണം കേള്‍ക്കുക, പൂജ, ജപം തുടങ്ങിയ സത്കര്‍മങ്ങളാണ് ചെയ്യേണ്ടത്. അന്ന് ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം നശിക്കാത്ത ഫലം പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധര്‍മസൂത്രത്തിലും വിവരിച്ചിട്ടുണ്ട്. വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്‌നേഹവും ആത്മാര്‍ഥതയും ഉള്ള വാക്കുകള്‍ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സത്കര്‍മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട്
                   
Akshaya Tritiya | അക്ഷയതൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത്? ഈ സത്കർമങ്ങൾ ചെയ്യുക

ഈ ദിവസം പുണ്യകര്‍മങ്ങള്‍ വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വ പാപങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയമായ പുണ്യം കൈവരുമെന്നും പുരാണങ്ങളില്‍ പറയുന്നു. ദുഷ്‌കര്‍മങ്ങളാണെങ്കില്‍ അവയ്ക്കും അക്ഷയ ഫലങ്ങള്‍ ഉണ്ടാകും എന്ന് മറക്കരുത്. അക്ഷയ തൃതീയ ദിവസം സുഖവും സമൃദ്ധിയും നല്‍കുന്ന ദേവതയ്ക്ക് കൃതജ്ഞതാഭാവത്തോടെ തിലത്തര്‍പ്പണം ചെയ്യുന്നതിലൂടെ ആ ദേവതയുടെ കൃപാകടാക്ഷം ലഭിക്കുന്നു. ഈ കൃപാകടാക്ഷത്തിന് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല.

പിതൃക്കള്‍ക്ക് സദ്ഗതി ലഭിക്കുന്നതിന് വേണ്ടി അക്ഷയ തൃതീയ ദിവസം അപിണ്ഡക ശ്രാദ്ധം നടത്തുക. ഇത്തരത്തിലുള്ള ശ്രാദ്ധം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എള്ള് തര്‍പ്പണമെങ്കിലും ചെയ്യുക. അന്നേ ദിവസം ദാനം 'സത്പാത്രേ ദാനം' ആകുന്നതിനായി സത് പുരുഷന്മാര്‍, ധാര്‍മിക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍, ധര്‍മപ്രചരണം ചെയ്യുന്ന സംഘടനകള്‍, ധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വസ്തുക്കളോ ധനമോ നല്‍കുക.

മഹാലക്ഷ്മിയെയും മഹാവിഷ്ണുവിനേയും മനസില്‍ സ്മരിച്ചു പ്രഭാതത്തില്‍ വിഷ്ണു ക്ഷേത്രത്തിലോ ലക്ഷ്മീ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുക. വഴിപാടുകള്‍ കഴിക്കുക. നാരായണ കവചം, കനകധാരാ സ്‌തോത്രം, ലളിതാ ത്രിശതി, ത്രിപുര സുന്ദരീ സ്‌തോത്രം, ശ്രീ സൂക്തം മുതലായവ പാരായണം ചെയ്യുക. സസ്യാഹാരം മാത്രം കഴിച്ചും ബ്രഹ്‌മചര്യം പാലിച്ചും വേണം അക്ഷയതൃതീയ വൃതം അനുഷ്ഠിക്കാന്‍.

കടപ്പാട്: ടെംപിള്‍സ് ഓഫ് ഫേസ്ബുക് പേജ്

Keywords:  News, Kerala, Top-Headlines, Akshaya-Tritiya, Celebration, How to observe Akshaya Tritiya day?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia