For Clean Home | വീടും പരിസരവുംവൃത്തിയായി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും; നമ്മുടെ വാസ സ്ഥലം എങ്ങനെ അലങ്കോലമാകാതെ വയ്ക്കാം എന്നതിന് എളുപ്പ വഴി ഇതാണ്!
Jan 19, 2024, 13:11 IST
കൊച്ചി: (KVARTHA) ഒരു വീടായാല്‍ അടുക്കും ചിട്ടയുമെല്ലാം പ്രധാനമാണ്. പെട്ടെന്ന് ഒരു ദിവസം അതിഥികള്‍ (Gust) വന്നാല്‍ അലങ്കോലമായി കിടക്കുന്ന വീട് കണ്ടാല്‍ അതില്‍പരം നാണക്കേട് മറ്റൊന്നില്ല. പലരും ഇക്കാരണങ്ങളാല്‍ കഴിയുന്നതും വീട് വൃത്തിയായി സൂക്ഷിക്കാന്‍ നോക്കും.
കുടുംബാംഗങ്ങള്‍ ജോലിക്ക് പോകുന്നവരാണെങ്കില്‍ പിന്നെ ഒന്നിനും തീരെ സമയം കിട്ടിയെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടര്‍ന്നാല്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും.
*കിടക്ക വൃത്തിയാക്കുക
രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ കിടക്ക വൃത്തിയാക്കുന്നത് (Bed Sheet) ഒരു ശീലമാക്കുക. ബെഡ്ഷീറ്റിന്റെ ചുളിവുകള്‍ നിവര്‍ത്തുകയും തലയിണകള്‍ ശരിയാക്കി വയ്ക്കുകയും ചെയ്യുക. ഇത് ദിവസവും തുടര്‍ന്നാല്‍ മുറി ഭംഗിയാകും. ഹാളിലെ സോഫാ സെറ്റിയും കസേരകളും ശരിയാക്കി വയ്ക്കുക.
*ഷൂസ് പുറത്ത് വെയ്ക്കുക
പരമാവധി ഷൂസ് (Shoes) വീടിനുള്ളില്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തുപോയി വന്നാല്‍ ഉടന്‍ ഷൂസ് വാതിലിന് പുറത്ത് വെയ്ക്കുന്നതും ശീലമാക്കുക.
*മാലിന്യം കിടക്കാനനുവദിക്കരുത്
വീട്ടിനുള്ളില്‍ മാലിന്യം (Garbage) വയ്ക്കുന്നത് ഒഴിവാക്കുക. പച്ചക്കറി അരിഞ്ഞതിന്റേയും മുട്ടയുടേയും മറ്റും തോടുകളും ജോലി കഴിഞ്ഞാലുടന്‍ അടുക്കളയില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കീടങ്ങളും പ്രാണികളും കടന്ന് ആഹാര സാധനങ്ങളില്‍ ഇരിക്കാന്‍ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കല്‍ ചവറ്റുകുട്ടയിലെ മാലിന്യം നീക്കം ചെയ്യുകയും വിനാഗിരിയും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.
*സാധാരണമായ ശുചീകരണം
ദിവസവും ഇക്കാര്യങ്ങളെല്ലാം ചെയ്താല്‍ പ്രത്യേകം സമയം മാറ്റിവയ്ക്കണമെന്നില്ല. ഓരോ ജോലിക്ക് ശേഷവും അപ്പോള്‍ തന്നെ എടുത്ത സാധനങ്ങളെല്ലാം ഒതുക്കി വച്ചാല്‍ തീരുന്നതേ ഉള്ളൂ.
*കുടുംബാംഗങ്ങള്‍ക്ക് ജോലി ചുമതലപ്പെടുത്തുക
വീട് എല്ലായ്‌പ്പോഴും വൃത്തിയായി ഇരിക്കാന്‍ ഓരോ കുടുംബാംഗങ്ങളെയും ഓരോ ചുമതലയേല്‍പ്പിക്കുക. ഇത് സമയം ലാഭിക്കുകയും ഉത്തരവാദിത്തങ്ങളെപ്പറ്റി എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്യും . ഒരാള്‍ മാത്രം ജോലി ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അതിന്റെ പ്രയോജനം അറിയാതെ വരും.
* മുഷിഞ്ഞ തുണികള്‍ കൂട്ടിയിടാതിരിക്കുക
മുഷിഞ്ഞ തുണി അലക്കുന്ന മുറിയില്‍ കൂട്ടിയിടാതിരിക്കുക. ഉപയോഗിച്ച വസ്ത്രങ്ങള്‍ അപ്പപ്പോള്‍ തന്നെ കഴുകിയാല്‍ തീരാവുന്നതേ ഉള്ളൂ. അതുപോലെ തന്നെ കഴുകിയ വസ്ത്രങ്ങള്‍ ഉണങ്ങി കഴിയുമ്പോള്‍ അപ്പോള്‍ തന്നെ മടക്കി വച്ചാല്‍ ആ പണിയും തീരും.
* അത്താഴത്തിന് ശേഷം പാത്രങ്ങള്‍ വൃത്തിയാക്കുക
അത്താഴം കഴിഞ്ഞാല്‍ പാത്രങ്ങള്‍ അപ്പോള്‍ തന്നെ കഴുകി വൃത്തിയാക്കുക. രാത്രി മുഴുവന്‍ പാത്രങ്ങള്‍ സിങ്കില്‍ കിടന്നാല്‍ കീടങ്ങളും പ്രാണികളും വരാനും രോഗബാധകള്‍ക്കും കാരണമാകും.
*വീട്ടുപകരങ്ങളും ഇതുപോലെ സമയം കിട്ടുന്ന അവസരത്തില്‍ പൊടി തട്ടി എടുക്കാം

Keywords: How to Maintain a Clean Home, Kochi, News, Cleaning, Family, Wash, House, Health, Health Tips, Illness, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.