Lose Belly Fat | വയര്‍ കുറയ്ക്കാന്‍ എന്താണ് കഴിച്ചത്? ഫലമുണ്ടാകുന്നില്ലേ? വിഷമിക്കേണ്ട; ചില കാര്യങ്ങളില്‍ ശരിയായ ശ്രദ്ധ പതിപ്പിച്ചാല്‍ പെട്ടെന്ന് കുറയ്ക്കാം!
Jan 22, 2024, 20:30 IST
കൊച്ചി: (KVARTHA) വയര്‍ കുറയ്ക്കാന്‍ പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഫലമുണ്ടാകുന്നില്ലെന്ന പരാതി ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ പലരും പല വിദ്യകള്‍ പറഞ്ഞുതരുമ്പോള്‍ അതുപോലെ ചെയ്യുന്നവരാണ് മിക്കവരും. എന്നിട്ടും ഫലമുണ്ടാകാത്തതിലാണ് ഇവരുടെ സങ്കടം. എന്നാല്‍ വിഷമിക്കേണ്ട ചില കാര്യങ്ങളില്‍ ശരിയായ ശ്രദ്ധ പതിപ്പിച്ചാല്‍ ഒരു ആഴ്ച കൊണ്ട് തന്നെ വയര്‍ കുറയ്ക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഇടുപ്പു ഭാഗത്തെ കൊഴുപ്പു കുറയ്ക്കാനെടുക്കുന്ന സമയമാണ് പലരേയും സങ്കടപ്പെടുത്തുന്നത്. ഭാരം കുറയാന്‍ മാത്രമല്ല വയറു കുറയ്ക്കാനും യോജിച്ച വ്യായാമങ്ങള്‍ ചെയ്യേണ്ടതാണ്. പുഷ് അപ്, സ്‌കേറ്റ്‌സ്, പ്ലങ്ക്‌സ് തുടങ്ങിയവ എടുക്കുന്നത് നല്ലതാണ്. ദിവസവും 30 മുതല്‍ 40 മിനുറ്റ് വരെ ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ക്കായി സമയം മാറ്റി വെയ്ക്കുക. ആഹാരത്തിനു ശേഷം കുറച്ചു സമയം നടക്കുന്നതും നല്ലതാണ്. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ്.
ദിവസേന കുറഞ്ഞത് 8,10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിര്‍ജലീകരണം തടയാനും ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളുവാനും ഇത് സഹായിക്കും. കാലറി അധികം അടങ്ങിയ ഭക്ഷണങ്ങള്‍ അതായത് കുകീസ്, കേകുകള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
ഫാസ്റ്റ് ഫുഡുകള്‍ക്കു പകരം കൂടുതല്‍ നാരുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതും നല്ലതാണ്. ഇത്രയും കാര്യങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ വയര്‍ കുറഞ്ഞ് പഴയ സൗന്ദര്യം വീണ്ടെടുക്കാം.
ഇടുപ്പു ഭാഗത്തെ കൊഴുപ്പു കുറയ്ക്കാനെടുക്കുന്ന സമയമാണ് പലരേയും സങ്കടപ്പെടുത്തുന്നത്. ഭാരം കുറയാന്‍ മാത്രമല്ല വയറു കുറയ്ക്കാനും യോജിച്ച വ്യായാമങ്ങള്‍ ചെയ്യേണ്ടതാണ്. പുഷ് അപ്, സ്‌കേറ്റ്‌സ്, പ്ലങ്ക്‌സ് തുടങ്ങിയവ എടുക്കുന്നത് നല്ലതാണ്. ദിവസവും 30 മുതല്‍ 40 മിനുറ്റ് വരെ ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ക്കായി സമയം മാറ്റി വെയ്ക്കുക. ആഹാരത്തിനു ശേഷം കുറച്ചു സമയം നടക്കുന്നതും നല്ലതാണ്. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ്.
ഫാസ്റ്റ് ഫുഡുകള്‍ക്കു പകരം കൂടുതല്‍ നാരുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതും നല്ലതാണ്. ഇത്രയും കാര്യങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ വയര്‍ കുറഞ്ഞ് പഴയ സൗന്ദര്യം വീണ്ടെടുക്കാം.
Keywords: How to Lose Belly Fat in a Week, Kochi, News, Lose Belly Fat, Exercise, Food, Cake, Push Up, Drinking Water, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.