Clean Mattresses | കിടക്കവിരികള്‍ക്കൊപ്പം കിടക്കയും വൃത്തിയാക്കണം; ആരോഗ്യകരമായ ജീവിതത്തിന് ഇത് ഗുണം ചെയ്യും
Feb 27, 2024, 18:40 IST
കൊച്ചി: (KVARTHA) വൃത്തി ആരോഗ്യത്തിന് പ്രധാനമാണ്. നമ്മള്‍ ഉപയോഗിക്കുന്ന കിടക്ക ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്. പലരും കിടക്കവിരികളും പുതപ്പും ഇടയ്ക്കിടെ കഴുകാറുണ്ടെങ്കിലും കിടക്കകള്‍ വൃത്തിയാക്കാന്‍ അധികവും ശ്രമിക്കാറില്ല. വിരികള്‍ കഴുകാന്‍ എടുക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് എന്നായിരിക്കും ഇവരുടെ ചിന്ത. എന്നാല്‍ കിടക്കവിരികളെ പോലെ തന്നെ കിടക്കയും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
വൃത്തി ആക്കാതെ ഉപയോഗിക്കുമ്പോള്‍ കിടക്കയില്‍ കീടങ്ങള്‍ പെരുകുന്നതിനും പൊടി കൂടുന്നതിനും മണം വരുന്നതിനുമെല്ലാം കാരണമാകുന്നുണ്ട്. ഇത് നമ്മളുടെ ആരോഗ്യത്തിനേയും ഉറക്കത്തേയും ദോഷകരമായി ബാധിക്കുന്നു.
*വിരിയും പുതപ്പും മാറ്റുന്നതുപോലെതന്നെ കിടയ്ക്ക ഉപയോഗിച്ചിരുന്ന ഭാഗം മാറ്റി മറിച്ചിട്ട് ഉപയോഗിക്കാവുന്നതാണ്. ഇതും ഫ്രഷ്നസ് നല്‍കുന്നതിനും പൊടി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്നു. ദിവസവും കിടക്കുന്നതിന് മുന്‍പ് കിടക്ക നന്നായി തട്ടി കുടഞ്ഞ് ഉപയോഗിക്കുന്നത് കിടക്കയിലെ പൊടി കുറയാനും പ്രാണികളെ കളയുന്നതിനും സഹായിക്കും.
*ചിലര്‍ കിടക്ക കീറിപ്പറഞ്ഞാലും തുന്നിക്കൂട്ടിയും കവറിട്ടും വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. കിടക്ക നന്നായി പഴകിയാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. വീണ്ടും വീണ്ടും ഉപയോഗിച്ചാല്‍ ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകളും മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു.
Keywords: How to clean a mattress and remove stubborn stains, Kochi, News, Clean Mattress, Health Tips, Health, Sickness, Warning, Stubborn stains, Kerala News.

*കിടക്കയിലെ പൊടി പലര്‍ക്കും അലര്‍ജിക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പൊടി പോകും.
*കിടക്ക വൃത്തിയാക്കാന്‍ എന്‍സൈം ലിക്വിഡുകളും കിട്ടും. ഇത് സ്പ്രേ ചെയ്ത് കിടക്ക വൃത്തിയാക്കാം. സിട്രസ് ക്ലീനറുകളും ഉപയോഗിക്കാം. ഇതില്‍ വൃത്തിയുള്ള തുണി മുക്കി കിടക്കയിലെ കറകള്‍ക്കു മുകളില്‍ പുരട്ടിയാല്‍ കറകള്‍ പമ്പകടക്കും.
*ബേകിംഗ് സോഡയും കിടക്ക വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇതിനായി ബേകിംഗ് സോഡ വെള്ളത്തില്‍ കലക്കി കിടക്കയില്‍ കറകളുള്ള ഭാഗത്ത് പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുത്താല്‍ കറകള്‍ പൂര്‍ണമായും പോയിക്കാണും.
*ചെറിയ കറകളാണെങ്കില്‍ വെള്ളമുപയോഗിച്ചും തുടച്ചു കളയാം. കറയായ ഭാഗത്ത് വെള്ളം പുരട്ടി പേപ്പര്‍ കൊണ്ടോ തുണി കൊണ്ടോ തുടച്ചെടുക്കാം.
*കിടയ്ക്ക മാസത്തിലൊരിക്കലെങ്കിലും വെയിലത്ത് ഇട്ട് ഉണക്കുന്നത് നല്ലതാണ്. ഇതിലെ അണുക്കള്‍ പോകുന്നതിനും നല്ല ഫ്രഷ്നസ് ലഭിക്കുന്നതിനും സഹായിക്കും. കൂടാതെ കിടക്കയില്‍ വിയര്‍പ്പെല്ലാം അടിഞ്ഞുകൂടി ഉണ്ടാകുന്ന മണവും അഴുക്കും പൊടിയുമെല്ലാം വെയിലത്തിടുന്നതുവഴി മാറ്റിയെടുക്കാം.
*തലയണയും ഇടയ്ക്ക് മാറ്റാം. രാത്രി തല നനച്ച് കിടക്കുന്നവരുണ്ട്. ചിലരുടെ തലയില്‍ നല്ലപോലെ എണ്ണമയം കാണുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ കിടക്കുമ്പോള്‍ തലയില്‍ നിന്നും വെള്ളവും എണ്ണയുമെല്ലാം തലയണയിലേയ്ക്കും പറ്റിപിടിക്കുന്നു. ഇത് സ്‌കിന്‍ അലര്‍ജികളും തലയില്‍ താരന്‍പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.
*അതിഥികള്‍ വന്നുപോയാല്‍ കിടക്കവിരികള്‍ മാറ്റാം. അതിഥികള്‍ വരുമ്പോള്‍ അലക്കിവെച്ചിരിക്കുന്ന വിരിയും പുതപ്പും നല്‍കും. ഇവര്‍ പോയിക്കഴിഞ്ഞാല്‍ ഈ വിരിയും പുതപ്പും കഴുകിയിടാതെ ഉപയോഗിക്കുന്നത് നല്ലതല്ല. അവര്‍ ഒരു ദിവസം മാത്രം ഉപയോഗിച്ചാലും ശരി, കഴുകി വൃത്തിയാക്കി വയ്ക്കേണ്ടത് അനിവാര്യമാണ്. കാരണം അവരുടെ ദേഹത്ത് അണുക്കളും സ്്കിന്‍ ഡിസീസും ഉണ്ടെങ്കില്‍ അത് നമ്മളിലേയ്ക്കും എത്തുവാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ വിരിയും പുതപ്പും കഴുകി ഇടേണ്ടത് അനിവാര്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.