Cleaning Jewelry | ആഭരണങ്ങള്‍ വീട്ടില്‍ തന്നെ വൃത്തിയാക്കാം; ചില പൊടിക്കൈകള്‍ ഇതാ!

 


കൊച്ചി: (KVARTHA) ആഭരണങ്ങള്‍ പതിവായി ധരിക്കുന്നുണ്ടെങ്കില്‍ അതില്‍ അഴുക്കുണ്ടാകാനും ശോഭ കെടാനും സാധ്യതയുണ്ട്. ഇടയ്ക്കിടെ ആഭരണങ്ങള്‍ വൃത്തിയാക്കിയാല്‍ അതിന്റെ ശോഭ വര്‍ധിക്കുന്നതിനൊപ്പം പുതിയതുപോലെ കാണുകയും ചെയ്യും. ചിലരുടെ കഴുത്തില്‍ ആഭരണങ്ങളിട്ടാല്‍ അത് പെട്ടെന്ന് അഴുക്കുപുരളുന്നത് സാധാരണമാണ്.

കല്യാണമോ മറ്റ് വിശേഷങ്ങളോ വരുമ്പോള്‍ ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചുരുക്കം ചിലരെങ്കിലും കടകളെ സമീപിക്കാറുണ്ട്. എന്നാല്‍ വീട്ടിലെ മുതിര്‍ന്നവരെല്ലാം കാലാകാലങ്ങളായി അഴുക്കുണ്ടെന്ന് തോന്നിയാല്‍ തങ്ങളുടെ ആഭരണങ്ങള്‍ വീട്ടില്‍ തന്നെ വൃത്തിയാക്കുന്നത് കണ്ടുവരുന്നു. ഇത്തരത്തില്‍ മികച്ച രീതിയില്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നുതന്നെ ആഭരണങ്ങള്‍ വൃത്തിയാക്കാനാവും.

Cleaning Jewelry | ആഭരണങ്ങള്‍ വീട്ടില്‍ തന്നെ വൃത്തിയാക്കാം; ചില പൊടിക്കൈകള്‍ ഇതാ!
 
അന്റാസിഡ്, വിനാഗിരി, അലുമിനിയം ഫോയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. വീട്ടില്‍ തന്നെ ഈ സാധനങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ഇത് ചെയ്യാന്‍ പരിശീലിച്ചാല്‍ പിന്നെയൊരിക്കലും കടയിലേക്ക് ആഭരണങ്ങളുമായി പോകേണ്ടി വരില്ല.

എന്നാല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രത്‌നങ്ങള്‍, മുത്തുകള്‍ പോലുള്ളവയില്‍ കടുപ്പമുള്ള രാസവസ്തുക്കളോ, ഉരച്ചുള്ള വൃത്തിയാക്കലോ നടത്തരുത്. അവയ്ക്ക് സോപ്പും വെള്ളവും മാത്രം മതിയാകും.

ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ അറിയാം

അമോണിയ

വജ്രങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവ അഴുക്ക് പുരണ്ടാല്‍ അതിന്റെ ആകര്‍ഷണീയത കുറയും. വജ്രങ്ങള്‍ വൃത്തിയാക്കാനായി ഒരു കപ്പ് ചൂടുവെള്ളം, കാല്‍ കപ്പ് അമോണിയ എന്നിവ ചേര്‍ത്ത് ലായനിയുണ്ടാക്കി അതില്‍ വജ്രം മുക്കി, മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാം. വജ്രത്തിന്റെ ദ്വാരങ്ങളും, അടിഭാഗവും ഇങ്ങനെ വൃത്തിയാക്കണം.

വിനാഗിരി


വിനാഗിരി ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളും, രത്‌നക്കല്ലുകളും വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. ഇതിനായി വിനാഗിരിയൊഴിച്ച ജാറില്‍ ആഭരണങ്ങള്‍ 10-15 മിനുട്ട് ഇട്ടുവെയ്ക്കുക. തുടര്‍ന്ന് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.

അന്റാസിഡ്

ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുപയോഗിക്കുന്ന അന്റാസിഡ് ആഭരണങ്ങള്‍ വൃത്തിയാക്കാനും ഉപയോഗിക്കാം. ഇതിനായി രണ്ട് അന്റാസിഡ് ഗുളിക ഒരു ഗ്ലാസ് ചൂട് വെള്ളത്തിലിട്ട് അതിലേക്ക് ആഭരണങ്ങളിടുക. രണ്ട് മിനുട്ട് കഴിഞ്ഞ് പുറത്തെടുത്ത് കഴുകി വൃത്തിയാക്കാം. പളുപളാ തിളങ്ങുന്നത് കാണാം.

അലുമിനിയം ഫോയില്‍

മങ്ങിപ്പോയ വെള്ളി ആഭരണങ്ങള്‍ക്ക് പഴയ നിറം തിരികെ ലഭിക്കാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാം. ഒരു ട്രേയില്‍ ചുളുങ്ങിയ അലുമിനിയം ഫോയില്‍ വിരിച്ച് അതില്‍ ആഭരണം വെയ്ക്കുക. അതിന് മേലെ അല്പം ബേകിംഗ് സോഡ വിതറി തിളച്ച വെള്ളം മുകളില്‍ ഒഴിക്കുക. ആഭരണം ഫോയിലുമായി ഉരസുന്നതിനായി അല്പസമയം ഇളക്കിയ ശേഷം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുക. നല്ല തിളക്കം കിട്ടും.

സോപ്പും വെള്ളവും

മൃദുവായതും, സുഷിരങ്ങളുള്ളതുമായ മുത്തുകള്‍, വൈഡൂര്യം പോലുള്ളവ വൃത്തിയാക്കാന്‍ വെള്ളവും സോപും തന്നെയാണ് ഫലപ്രദം. രണ്ട് കപ്പ് ചൂട് വെള്ളത്തില്‍ അല്പം സോപ്പ് പൊടി ചേര്‍ത്ത് തയാറാക്കിയ ലായനിയില്‍ ഇവ കഴുകിയെടുക്കാം. ഓരോ മുത്തും ഉണങ്ങിയ കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ച് ഉണങ്ങാന്‍ വെയ്ക്കുക. മുത്തുകള്‍ എളുപ്പം ചെളിപുരളുന്നവയല്ല. വൃത്തിയാക്കാനായി മുത്തുകള്‍ വേര്‍പെടുത്തിയെടുക്കുന്നതുകൊണ്ടും പ്രശ്‌നമില്ല.
  
Cleaning Jewelry | ആഭരണങ്ങള്‍ വീട്ടില്‍ തന്നെ വൃത്തിയാക്കാം; ചില പൊടിക്കൈകള്‍ ഇതാ!

Keywords: How to Clean Jewelry with Ingredients You Have at Home, Kochi, News, Cleaning, Jewelry, Ingredients, Home Tips, Easy Tips, Diamond, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia