മോഷ്ടിച്ച വസ്തുക്കള്‍കൊണ്ട് സൗന്ദര്യം കൂട്ടി, വ്യാജ രേഖയില്‍ ആഡംമ്പര കാര്‍ വാങ്ങി; ഒടുവില്‍ കുടുങ്ങി

 


കാസര്‍കോട്: (www.kvartha.com 06.06.2014) കാസര്‍കോട് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത ഹൈടെക് മോഷ്ടാവ് ബദിയഡുക്ക നടുബയലിലെ അബ്ദുല്‍ അസീസ്(31) ആഡംബരകാര്‍ വാങ്ങിയത് വ്യാജ രേഖ ചമച്ചാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഗോവയില്‍ കവര്‍ച്ചാ പരമ്പരകള്‍ നടത്തിയ അസീസ്, സുഹൈല്‍ ബട്‌വാനി എന്ന വ്യജ പേരിലാണ് ഗോവയില്‍ നിന്നും ആഡംബര കാര്‍ വാങ്ങിയത്. ഇതിനായി വ്യാജ പാന്‍കാര്‍ഡ് ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി.

ബ്യൂട്ടിപാര്‍ലറിലുകളിലും അസീസ് ഇടക്കിടെ കവര്‍ച്ച നടത്താന്‍ കയറാറുണ്ട്. ഇവിടെ നിന്നും കവര്‍ച്ച ചെയ്യുന്ന വസ്തുക്കള്‍ അസീസ് വില്‍പ്പന നടത്താറില്ല. പകരം സ്വന്തം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കവര്‍ച്ച ചെയ്ത നിരവധി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അസീസിന്റെ ബദിയഡുക്കയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തു.

നേരത്തേ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന അസീസ് 2010ലാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷം വീണ്ടും ഹൈടെക് മോഷണത്തില്‍ വ്യാപൃതനാവുകയായിരുന്നു.

മോഷ്ടിച്ച വസ്തുക്കള്‍കൊണ്ട് സൗന്ദര്യം കൂട്ടി, വ്യാജ രേഖയില്‍ ആഡംമ്പര കാര്‍ വാങ്ങി; ഒടുവില്‍ കുടുങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Investigates, investigation-report, kasaragod, Kerala, Police, Robbery, How this Thief busted?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia