പ്രവാസി വീട്ടമ്മയുടെ 40 പവന്‍ സ്വര്‍ണ്ണം യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

 


പ്രവാസി വീട്ടമ്മയുടെ 40 പവന്‍ സ്വര്‍ണ്ണം യാത്രയ്ക്കിടെ നഷ്ടപ്പെട്ടു
ചെങ്ങന്നൂര്‍: പ്രവാസി വീട്ടമ്മയുടെ 40 പവന്‍ സ്വര്‍ണ്ണം യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ആലാ പെണ്ണുക്കര സുനിതാ ഭവനത്തില്‍ വിജയകുമാറിന്റെ ഭാര്യ സുനിതയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാനായി കൊണ്ടുപോയതാണ് സ്വര്‍ണ്ണാഭരണങ്ങള്‍. ബാങ്കിലേയ്ക്ക് പോകാനായി വിജയകുമാറും സുനിതയും പെണ്ണുക്കര കനാല്‍ ജംങഷനില്‍ നിന്നാണ് വണ്ടി കയറിയത്. ചെങ്ങന്നൂര്‍ ഐ ടി ഐ ജംങ്ഷനില്‍ ബസിറങ്ങിയ ശേഷം അവിടെയൂള്ള സ്വകാര്യ ക്ലീനിക്കില്‍ കയറി. മരുന്നു വാങ്ങി മറ്റൊരു ബസില്‍ കയറി ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ജംങ്ഷനിലെത്തി. സുനിത കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണ്ണം സൂക്ഷിച്ച പഴ്‌സ് നഷ്ടപ്പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Gold, Lost, Travel, Chengannur, Bag, Keep, Locker, Kerala vartha, Malayalam Vartha, Malayalam News, Missing, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia