ബെംഗ്‌ളൂറില്‍നിന്നും കുടുംബവീട്ടിലേക്കുള്ള യാത്രാമധ്യേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു; ഇവിടെ എത്തുന്നതിന് മുന്‍പ് രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Oct 8, 2021, 18:09 IST
അഞ്ചല്‍: (www.kvartha.com 08.10.2021) ബെംഗ്‌ളൂറില്‍നിന്നും നാട്ടിലെ കുടുംബവീട്ടിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു. പുനലൂര്‍ ഇളമ്പല്‍ കാലിത്തടം ലിജി ഭവനില്‍ മിനി മത്തായി (44) യാണ് മരിച്ചത്.
പൂജാ അവധി പ്രമാണിച്ച് ഭര്‍ത്താവും മകനുമൊത്ത് കാറില്‍ നാട്ടിലേക്ക് വരവേ സേലത്ത് വച്ച് ഷുഗര്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യാത്രാമധ്യേ മിനിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതേത്തുടര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
അവിടെ ചികിത്സ തുടരുന്നതിനിടെയാണ് മിനി മത്തായി മരിച്ചതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിവരമറിഞ്ഞ് അഞ്ചല്‍ പൊലീസെത്തി നിയമ നടപടിയെടുത്ത ശേഷം പോസ്റ്റ് മോര്‍ടെത്തിനായി പാരിപ്പള്ളി മെഡികല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. 21 വര്‍ഷമായി കുടുംബമായി ഇവര്‍ ബെംഗ്‌ളൂറില്‍ താമസമായിരുന്നു. ഭര്‍ത്താവ് സി ജി മത്തായി. മക്കള്‍: പ്രിജോ, സിജോ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.