മകനെയും കൂട്ടി വീട്ടമ്മ സൗജന്യ ഭക്ഷണക്കിറ്റിനായി നടന്നത് 30 കിലോമീറ്റര്‍; നടന്നു തളര്‍ന്ന് വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന ഇവര്‍ക്ക് ഒടുവില്‍ താങ്ങായി പോലീസ്
Apr 13, 2020, 12:44 IST
കണ്ണൂര്‍: (www.kvartha.com 13.04.2020) അവശതയനുഭവിക്കുന്ന ദുര്‍ബലവിഭാഗകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാന്‍ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകള്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലെയുള്ള റേഷന്‍ കടയിലേക്ക് നടന്ന് എത്തിയത്.
ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. കണ്ണൂര്‍, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കാര്‍ഡുള്ളത് വായന്നൂരിലെ റേഷന്‍കടയിലാണ്.
സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവര്‍ തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുന്നു. ഒടുവില്‍ കണ്ണവം പോലീസാണ് ഇവര്‍ക്ക് തുണയായത്. പോലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്. ദുരിതാവസ്ഥ അറിഞ്ഞ ഉടനെ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഇവരുടെ സഹായത്തിന് എത്തി.
Keywords: News, Kerala, Kannur, Ration Shop, Food, Mother, Son, Family, Police, Housewife Walks 30 km with Her Son for a free Meal
ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. കണ്ണൂര്‍, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കാര്‍ഡുള്ളത് വായന്നൂരിലെ റേഷന്‍കടയിലാണ്.
സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവര്‍ തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുന്നു. ഒടുവില്‍ കണ്ണവം പോലീസാണ് ഇവര്‍ക്ക് തുണയായത്. പോലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്. ദുരിതാവസ്ഥ അറിഞ്ഞ ഉടനെ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഇവരുടെ സഹായത്തിന് എത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.