SWISS-TOWER 24/07/2023

ദീര്‍ഘനാളായി ചികിത്സ തുടരുന്ന സംസ്ഥാനത്തെ ആദ്യകേസ്; 42 ദിവസമായിട്ടും കോവിഡ് രോഗമുക്തയാകാത്ത വീട്ടമ്മയുടെ സാംപിള്‍ പരിശോധനഫലം 19 തവണയും പോസിറ്റീവ്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 21.04.2020) ദീര്‍ഘനാളായി ചികിത്സ തുടരുന്ന വീട്ടമ്മയ്ക്ക് 42 ദിവസം പിന്നിട്ടിട്ടും കൊവിഡ് പോസിറ്റീവ്. ഇത്രയും ദിവസമായിട്ടും രോഗമുക്തമാവാത്ത സംസ്ഥാനത്തെ ആദ്യകേസാണിത്. വടശ്ശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62-കാരിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ സാംപിള്‍ പരിശോധനാഫലം അയച്ചതില്‍ 19 തവണയും പോസിറ്റീവാണ്.

ഇറ്റലിയില്‍നിന്നെത്തിയ റാന്നിസ്വദേശികളുടെ കുടുംബവുമായി രണ്ടുദിവസം അടുത്തിടപഴകിയതിനാലാണ് രോഗംബാധിച്ചത്. എന്നാല്‍ ഇവര്‍ക്ക് പ്രകടമായ മറ്റുരോഗങ്ങളില്ല. വീട്ടമ്മയുടെ മകള്‍ക്കും രോഗംബാധിച്ചിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ മകളുടെ പരിശോധനാഫലം നെഗറ്റീവായി. അമ്മയ്‌ക്കൊപ്പം ഒന്നിച്ചുമടങ്ങാനായി ആശുപത്രിയിലെ മറ്റൊരുമുറിയില്‍ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞദിവസം വീട്ടിലേക്കുപോയി.

ദീര്‍ഘനാളായി ചികിത്സ തുടരുന്ന സംസ്ഥാനത്തെ ആദ്യകേസ്; 42 ദിവസമായിട്ടും കോവിഡ് രോഗമുക്തയാകാത്ത വീട്ടമ്മയുടെ സാംപിള്‍ പരിശോധനഫലം 19 തവണയും പോസിറ്റീവ്

ഇവര്‍ക്ക് കഴിഞ്ഞയാഴ്ച എവര്‍മെക്റ്റിന്‍ മരുന്ന് നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലും വീട്ടമ്മയുടെ ഫലം പോസിറ്റീവ് തന്നെയാണ്. ഇതിനാല്‍, തുടര്‍ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്നുകളെക്കുറിച്ച് ആലോചിക്കാന്‍ മെഡിക്കല്‍ബോര്‍ഡ് വീണ്ടും ചേരും.

പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ലെങ്കിലും വീട്ടമ്മയില്‍നിന്ന് രോഗംപകരാനുളള സാധ്യത വളരെ കുറവാണെന്ന് ദേശീയ ആരോഗ്യദൗത്യം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എബി സൂഷന്‍ പറഞ്ഞു. 67 ദിവസങ്ങള്‍ക്കുശേഷം രോഗംഭേദമായ കേസുകള്‍ വിദേശത്തുണ്ടായിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ശരീരത്തില്‍ ചില ഭാഗങ്ങളില്‍ വൈറസിന്റെ നേരിയ സാന്നിധ്യം നിലനില്‍ക്കുന്നതുകൊണ്ടും ഇത്തരം കേസുകളുണ്ടാകാറുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗവിഭാഗം മേധാവി ഡോ. ആര്‍ സജിത് കുമാര്‍ പറഞ്ഞു.
Keywords:  News, Kerala, Pathanamthitta, COVID19, House Wife, Daughter, Treatment, Hospital, Health, Disease, Drug, Housewife not recovers from covid after 42 days of treatment
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia