വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍
Jun 4, 2020, 12:06 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 04.06.2020) വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശിയും കൊല്ലപ്പെട്ട വീട്ടമ്മയുടെ ബന്ധുവുമായ മുഹമ്മദ് ബിലാല്‍ (23) ആണ് പൊലീസ് പിടിയിലായത്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഷീബയുടെ ഭര്‍ത്താവ് സാലിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ് പി അറിയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തില്‍ അടുത്തുണ്ടായിരുന്ന ടീപ്പോയി കൊണ്ട് ഇരുവരുടെയും തലക്കടിക്കുകയായിരുന്നു. കേസ് വഴിതിരിച്ച് വിടാനാണ് പ്രതി ഗ്യാസ് തുറന്ന് വിട്ടതെന്നും പോലീസ് പറയുന്നു.
കൊലയ്ക്ക് ശേഷം പ്രതി ചില രേഖകളും പണവും സ്വര്‍ണ്ണവും മോഷ്ടിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം മോഷ്ടിച്ച കാറുമായി പ്രതി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. ബുധനഴ്ച്ച കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. യുവാവിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Keywords: Kerala, News, Kottayam, House Wife, Murder, Case, Accused, Arrested, Police, Housewife murder by hitting on head Accused arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.