Eloped | 'വീട്ടിലെത്താന്‍ വൈകിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനോടുളള വൈരാഗ്യത്തില്‍ ഒന്നരവയസുകാരന്‍ മകന്റെ തല ചുമരിലിടിച്ച് പരുക്കേല്‍പ്പിച്ച യുവതി കാമുകനൊപ്പം നാടുവിട്ടു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) വീട്ടിലെത്താന്‍ വൈകിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനോടുളള വൈരാഗ്യത്തില്‍ ഒന്നരവയസുകാരന്‍ മകന്റെ തല ചുമരിലിടിച്ച് പരുക്കേല്‍പ്പിച്ച യുവതി കാമുകനൊപ്പം നാടുവിട്ടതായി പൊലീസ്. രണ്ടുമക്കളുടെ അമ്മയാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

Eloped | 'വീട്ടിലെത്താന്‍ വൈകിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനോടുളള വൈരാഗ്യത്തില്‍ ഒന്നരവയസുകാരന്‍ മകന്റെ തല ചുമരിലിടിച്ച് പരുക്കേല്‍പ്പിച്ച യുവതി കാമുകനൊപ്പം നാടുവിട്ടു'

ചിറക്കല്‍ കാട്ടാമ്പളളിയില്‍ താമസിക്കുന്ന യുവാവിന്റെ ഭാര്യയായ 23 വയസുകാരിയാണ് ഒന്നര വയസുകാരനായ മകനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു കാമുകനൊപ്പം സ്ഥലം വിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി നേരം വൈകി കാട്ടാമ്പളളിയിലെ ഭര്‍തൃഗൃഹത്തില്‍ ഭാര്യയെത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ കുടുംബവഴക്കുണ്ടാകുകയും വാക്കേറ്റത്തിനിടെ ഒന്നര വയസുകാരനായ മകനെ യുവതി ചുമരിലിടിച്ച് തലയ്ക്കു പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

തലയ്ക്കു പരുക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ യുവതി വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി പുതിയ തെരുവില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി ബന്ധുക്കള്‍ പറഞ്ഞു. 

കുട്ടിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ യുവാവിന്റെ മൊഴിയെടുത്ത പൊലീസ് ബാലാവകാശ സംരക്ഷണ നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Housewife Elopes with Lover Leaving Husband And Children, Kannur, News, Housewife Eloped, Lover, Attack, Hospital, Treatment, Injured, Police, Probe, Kerala News. 
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia